city-gold-ad-for-blogger
Aster MIMS 10/10/2023

Hawala transactions | പരിശോധന ശക്തമായതോടെ ഹവാല ഇടപാടുകളും ഡിജിറ്റലായി; പണമയക്കാൻ ലാഭം തേടി പോവുന്ന പ്രവാസികൾക്ക് പണികിട്ടും

കാസര്‍കോട്: (www.kasargodvartha.com) വിദേശത്ത് നിന്ന് പണമയക്കാൻ ബാങ്കിന് ബദലായി അനധികൃതമായി ഉപയോഗിച്ച് വരുന്ന ഹവാല ഇടപാടും ഡിജിറ്റലായതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചു. സാധാരണ ഒളിഞ്ഞും പാത്തും പൊലീസിന്റെ കണ്ണുവെട്ടിച്ചും സാഹസികമായാണ് പലരും ഹവാല വിതരണം നടത്തിയിരുന്നത്. അതിനെ മറികടക്കാനാണ് മറ്റു ഇടപാടുകൾക്ക് ഡിജിറ്റൽ സംവിധാനം വ്യാപകമായതോടെ ഇപ്പോള്‍ ഹവാല വിതരണത്തിനും ഡിജിറ്റൽ വഴികൾ അവലംബിക്കുന്നത്.
  
Hawala transactions | പരിശോധന ശക്തമായതോടെ ഹവാല ഇടപാടുകളും ഡിജിറ്റലായി; പണമയക്കാൻ ലാഭം തേടി പോവുന്ന പ്രവാസികൾക്ക് പണികിട്ടും

നേരത്തെ വിദേശ രാജ്യങ്ങളില്‍ നിന്നും അയക്കുന്ന പണത്തിന് മികച്ച വിനിമയ നിരക്ക് നല്‍കി നാട്ടിലെ ആവശ്യക്കാര്‍ക്ക് അവരുടെ സ്ഥലങ്ങളിലേക്ക് പണം എത്തിക്കുകയായിരുന്നു രീതി. എന്നാല്‍ അധികൃതരുടെ പരിശോധന ശക്തമായതും ഡിജിറ്റൽ സൗകര്യങ്ങൾ ഏറിവന്നതോടെയുമാണ് പണമെത്തിക്കാൻ പുതുവഴി തെരഞ്ഞെടുക്കുന്നത്. ഇവര്‍ ഇപ്പോള്‍ ഗൂഗിള്‍ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്ലികേഷനുകളെയാണ് ആശ്രയിക്കുന്നത്.

വിദേശത്തെ ഡീലര്‍മാര്‍ക്ക് പണം നല്‍കിയ ഉടനെ തന്നെ നാട്ടിൽ തുക ലഭിച്ചിരിക്കും. എല്ലാം നടക്കുന്നത് അഞ്ചോ പത്തോ മിനിറ്റുകള്‍ക്കുള്ളിലാണ്. മുമ്പ് ഫോൺ വിളിച്ചായിരുന്നു സന്ദേശങ്ങൾ കൈമാറിയിരുന്നതെങ്കിൽ ഇപ്പോഴത് പൂർണമായും വാട്സ്ആപ്, ടെലഗ്രാം പോലുള്ളവ മെസേജിങ് ആപ് വഴിയാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. നിക്ഷേപ തട്ടിപ്പുകളും, കള്ളക്കടത്തും നടത്തി കൊള്ളയടിക്കുന്ന പണം ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു.

അതേസമയം ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കുന്നതുവഴി പണമയച്ചവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ രേഖകളായി അന്വേഷണ ഏജൻസികൾക്കും മറ്റും ലഭിക്കും. വലിയ തുകകളോ തുടർചയായി നിരവധി പേർക്ക് പണം അയക്കുമ്പോഴോ ഇങ്ങനെയുള്ളവരുടെ ബാങ്ക് അകൗണ്ടുകള്‍ അധികൃതര്‍ നിരീക്ഷിക്കാനും സാധ്യതയുണ്ട്. അന്വേഷണ ഏജൻസികൾ സംശയിക്കുകയും കണക്കുകൾ ആവശ്യപ്പെടുകയും ചെയ്താൽ അയച്ചവർ കുടുങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് നിയമനടപടികളിലേക്ക് നയിക്കും. രാജ്യത്ത് അംഗീകൃത പണമിടപാടുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും ഹവാല തുടങ്ങിയ ഇത്തരം അനധികൃത ഇടപാടുകളിൽ ചെന്നുചാടി നിയമക്കുരുക്കിലേക്ക് എത്തിപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.

Keywords:  Kasaragod, Kerala, News, Top-Headlines, Investigation, Cash, Payment, Digital Pay, Bank, Agency, Hawala transactions also gone digital. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL