Police booked | യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറിക്കെതിരെ ഭാര്യയുടെ പരാതിയില്‍ സ്ത്രീ പീഡനത്തിന് കേസെടുത്തു; വിവാഹമോചന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതിലുള്ള പ്രതികാരമെന്ന് നോയല്‍ ടോം ജോസ്; യൂത് കോണ്‍ഗ്രസിലും അസ്വാരസ്യം

രാജപുരം: (www.kasargodvartha.com) യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി നോയല്‍ ടോം ജോസിനെതിരെ(32) ഭാര്യയുടെ പരാതിയില്‍ സ്ത്രീ പീഡനത്തിന് രാജപുരം പൊലീസ് കേസെടുത്തു. നോയല്‍ ടോം ജോസ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഭാര്യ പരപ്പ കാരാട്ടെ ബിന്‍സി ജോസഫ്(31) നല്‍കിയ പരാതിയിലാണ് രാജപുരം പൊലീസ് കേസെടുത്തത്.
                  
News, Kerala, Kasaragod, Top-Headlines, Assault, Crime, Complaint, Police, Investigation, Congress, Youth-congress, Political Party, Assault complaint; police booked.

ശാരീരികവും മാനസികവുമായ പീഡനവും ഒപ്പം സ്വഭാവ ദൂഷ്യവും ആരോപിച്ചാണ് ബിന്‍സി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസെടുത്തതോടെ നോയല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. നാല് വര്‍ഷം മുമ്പാണ് ഇരുവരുടേയും പ്രണയവിവാഹം നടന്നത്. ഈ ബന്ധത്തില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടിയുണ്ട്.

തനിക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ ചില യൂത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രേരണ നല്‍കിയിട്ടുണ്ടെന്നും അഖിലേന്‍ഡ്യാ നേതൃത്വത്തിനും വ്യജമായ കാര്യങ്ങള്‍ പറഞ്ഞ് പരാതി നല്‍കിയിരുന്നെന്നും നോയല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്റെ മാതാവ് കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് കാല്‍ മുട്ട് ചതഞ്ഞതിന്റെ ഫോടോ പീഡനത്തെ തുടര്‍ന്ന് തനിക്ക് പരിക്ക് പറ്റിയതാണെന്ന് കാണിച്ച് അഖിലേന്‍ഡ്യാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ചേര്‍ത്തിരുന്നുവെന്നും നോയല്‍ ആരോപിക്കുന്നു. ഏതാനും വര്‍ഷമായി ഭാര്യയുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഭാര്യ മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയത്.

ബിസിനസ് ആവശ്യാര്‍ഥം താന്‍ മൂന്ന് മാസം എറണാകുളത്തായിരുന്നു. ഇടയ്ക്കിടെ മാത്രമാണ് വീട്ടില്‍ വരാറുള്ളത്. ഇത്തരത്തില്‍ ഗാര്‍ഹിക പീഡനമുണ്ടായിരുന്നെങ്കില്‍ തന്റെ വീട്ടില്‍ തന്നെ ഭാര്യ നില്‍ക്കുമായിരുന്നോ എന്നും നോയല്‍ ചോദിക്കുന്നു. സംഘടനയ്ക്കുള്ളിലെ ചിലരുടെ കളിപ്പാവയായി മാറിയതാണ് ഗാര്‍ഹിക പീഡനപരാതിയായി മാറിയിരിക്കുന്നതെന്നും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ താന്‍ വാങ്ങിച്ചു കൊടുത്ത മൈക്രോ ബയോളജിസ്റ്റ് ജോലിയുടെ ശമ്പളം എവിടെ പോകുന്നുവെന്ന് ഭര്‍ത്താവെന്ന നിലയില്‍ മൂന്ന് വര്‍ഷമായി തനിക്കറിയില്ലെന്നും തന്നോട് പറയാതെ വീട്ടില്‍ നിന്നും ഇടയ്ക്കിടെ ഭാര്യ പോകുന്നതായും മറ്റുമുള്ള ആരോപണങ്ങളും നോയല്‍ ഉന്നയിക്കുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒച്ചപ്പാടും ബഹളവും ഉണ്ടായിരുന്നു. പൊരുത്തപ്പെട്ട് പോകാന്‍ കഴിയത്തതിനാല്‍ മൂന്ന് ദിവസം മുമ്പ് ഭാര്യയുമായി സംസാരിച്ച് വിവാഹമോചന ഹര്‍ജി നല്‍കുന്ന കാര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരിക്കുന്നതെന്നും നോയല്‍ വ്യക്തമാക്കി.

ശനിയാഴ്ച യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗം യോഗം വിളിച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ ബഹിഷ്‌കരിച്ചു പോയിരുന്നതായും നോയല്‍ സൂചിപ്പിച്ചു. യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ യോഗത്തിനെത്തിയപ്പോഴാണ് താന്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ജില്ലാ നേതാക്കളടക്കമുള്ളവര്‍ യോഗം ബഹിഷ്‌കരിച്ച് പോയത്. സംഘടന ഇതുവരെ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ യോഗം ബഹിഷ്‌കരിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും നോയല്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം മഞ്ചേശ്വരത്ത് മുന്‍ നിശ്ചയിച്ച പരിപാടി ഉണ്ടായതിനാല്‍ യോഗം മാറ്റിവെച്ചതെന്നും കെഎസ്ആര്‍ടിസി ഡിപോ ഉപരോധമടക്കമുള്ള പരിപാടികളും മാറ്റിവെച്ചിരുന്നുവെന്നും യൂത് ജില്ലാ പ്രസിഡന്റ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Crime, Complaint, Police, Investigation, Congress, Youth-congress, Political Party, Assault complaint; police booked.
< !- START disable copy paste -->

Post a Comment

Previous Post Next Post