Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested serial killers | 3 യുവതികളുടെ തലയറുത്ത് ആഭരണങ്ങള്‍ കവര്‍ന്നെന്ന കേസില്‍ കമിതാക്കള്‍ അറസ്റ്റില്‍; 'കൊല്ലേണ്ടവരുടെ പട്ടികയില്‍ 5 യുവതികള്‍ ബാക്കി'

Arrested serial killer couple had planned to kill five more women, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) മൂന്ന് യുവതികളുടെ തലകള്‍ അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന കമിതാക്കളെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തതായി പൊലീസ്. ശ്രീരംഗപട്ടണം താലൂക് പരിധിയിലെ സിദ്ധലിംഗപ്പ (40), കാമുകി ചന്ദ്രകല(35) എന്നിവരാണ് അറസ്റ്റിലായതെന്ന് മാണ്ട്യ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സതേണ്‍ റേന്‍ജ് ഐജി പ്രവീണ്‍ മധുകര്‍ പവാര്‍ അറിയിച്ചു. അടുത്ത് ജീവനെടുക്കേണ്ട അഞ്ച് യുവതികളുടെ പട്ടിക കമിതാക്കളുടെ കയ്യില്‍ ഉണ്ടായിരുന്നുവെന്ന് മാണ്ട്യ എസ് പി യതീഷ് 'കാസര്‍കോട് വാര്‍ത്ത'യോട് പറഞ്ഞു.
                               
News, National, Top-Headlines, Mangalore, Crime, Murder, Police, Arrested, Killed, Robbery, Serial Killer, Arrested Serial Killer, Arrested serial killer couple had planned to kill five more women.

'ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ സ്വദേശി പാര്‍വതി (30), ചാമരാജ നഗറിലെ സിദ്ധമ്മ (32)എന്നിവരുടെ തലകള്‍ ഉടലില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍ കമിതാക്കളുടെ മൈസൂറു മെടഗള്ളിയിലെ വാടകവീട്ടില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട യുവതികളെ കമിതാക്കള്‍ക്ക് പരിചയമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് മൈസൂറു ടൗണ്‍ ചുറ്റിക്കാണിച്ച് രാത്രി ഇരുവരേയും വകവരുത്തുകയായിരുന്നു.

ഉടലുകള്‍ വെവ്വേറെ ചാക്കുകളില്‍ കെട്ടി ബൈകില്‍ കൊണ്ടുപോയി ഒരെണ്ണം പാണ്ഡവപുരയിലും മറ്റൊന്ന് അരേക്കരയിലും തള്ളി. മൈസൂറിലെ വാടകവീട് ഒഴിവാക്കി ബെംഗ്‌ളൂറിനടുത്ത അടുഗോളിയില്‍ മറ്റൊരു വാടകവീട്ടില്‍ താമസമാക്കി. അവിടെ പരിചയപ്പെട്ട കുമുദയെ (29) തലയറുത്ത് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന് തുകൂറു ദബസ്‌പേട്ടയില്‍ വാടക വീട്ടിലേക്ക് താമസം മാറ്റി. മൊബൈല്‍ ഫോണ്‍ ടവര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കമിതാക്കള്‍ കുടുങ്ങിയത്', പൊലീസ് വിശദീകരിച്ചു. കൊലയാളികളെ പിടികൂടിയ ഡിവൈ എസ് പി സന്ദേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഐജി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Keywords: News, National, Top-Headlines, Mangalore, Crime, Murder, Police, Arrested, Killed, Robbery, Serial Killer, Arrested Serial Killer, Arrested serial killer couple had planned to kill five more women.
< !- START disable copy paste -->

Post a Comment