Join Whatsapp Group. Join now!
Aster MIMS 10/10/2023

Youth arrested | ഗള്‍ഫിലെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ 19കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കാപ അടക്കം നിരവധി കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു

Youth arrested in Kaapa case and sent to jail #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഗള്‍ഫിലെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ 19കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കാപ അടക്കം നിരവധി കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാലിലെ അശ്ഫാഖി(27)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
            
     
Youth arrested in Kidnap case, Kerala, Kasaragod, News, Top-Headlines, Gulf, Man, Arrested, Case, Jail.

കാസര്‍കോട് ചേരങ്കൈയിലെ ബഡുവന്‍കുഞ്ഞിയുടെ മകന്‍ മസ്ഊദിനെ (19) തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്റ്റ്. മസ്ഊദിന്റെ ഗള്‍ഫിലുള്ള സഹോദരനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഈ കേസില്‍ ജഅഫര്‍, ബാദുശ എന്നിവരെ പിടികിട്ടാനുണ്ട്.

വധശ്രമം, നരഹത്യ, മയക്കുമരുന്ന് കടത്ത്, ക്വടേഷന്‍ തുടങ്ങി നിരവധി കേസിലെ പ്രതിയായ അശ്ഫാഖിനെ കാപ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത് ജയിലലടച്ചിരുന്നു.

Keywords: Youth arrested in Kidnap case, Kerala, Kasaragod, News, Top-Headlines, Gulf, Man, Arrested, Case, Jail.
< !- START disable copy paste -->

Post a Comment