കോഴിക്കോട്: (www.kasargodvartha.com) നഴ്‌സായി ആള്‍മാറാട്ടം നടത്തിയ കാസര്‍കോട്ടെ യുവതി കോഴിക്കോട്ട് പിടിയിലായതായി പൊലീസ്. ഗവണ്‍മെന്റ് മെഡികല്‍ കോളജില്‍ നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതിയാണ് പടിയിലായതെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റംല ബീവി(41) ആണ് കുടുങ്ങിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ഇടയ്ക്കിടെ മെഡികല്‍ കോളജില്‍ കയറാന്‍ വേണ്ടിയാണ് ഒരു വര്‍ഷം മുമ്പുണ്ടാക്കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു വന്നിരുന്നതെന്ന് യുവതി പറഞ്ഞു. എന്തിനാണ് മെഡികല്‍ കോളജില്‍ വരുന്നതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഓവര്‍കോടും ധരിച്ചാണ് യുവതി താന്‍ നഴ്‌സ് ആണെന്ന് രോഗികളെയും മറ്റ് ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് വിലസിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്സിന്റെ ഓവര്‍കോടുമായി വാര്‍ഡിലെത്തിയ യുവതിക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തിട്ടുണ്ട്.
റുബീന റംലത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത്. 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിക്കുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ നഴ്‌സല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു. പിന്നീട് മെഡികല്‍ കോളജ് പൊലീസിനെ വരുത്തി കയ്യോടെ ഏല്‍പിക്കുകയായിരുന്നു.
യുവതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഫേസ്ബുക് വഴി പരിചയപ്പെട്ട ഒരു യുവാവിന്റെ കൂടെയാണ് യുവതി താമസിച്ചു വരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും', മെഡികല്‍ കോളജ് സി ഐ ബെന്നി ലാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Arrested, Nurse, Hospital, Kozhikode, Custody, Crime, Young woman impersonated as a nurse arrested in Kozhikode.< !- START disable copy paste -->
Impersonation | ‘നഴ്സായി ആള്‍മാറാട്ടം നടത്തിയ കാസര്‍കോട്ടെ യുവതി കോഴിക്കോട്ടെത്തിയത് ഫേസ്ബുക് പ്രണയത്തെ തുടര്‍ന്ന്’
Young woman impersonated as a nurse arrested in Kozhikode,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ