ഒഴുകിപ്പോയ ബൈക് കണ്ടെത്താനായില്ല. കര്‍ണാടക കരിക്കെ എള്ളു കൊച്ചിയില്‍നിന്ന് കല്ലപ്പള്ളിയിലേക്ക് പോവുകയായിരുന്നു പവന്‍കുമാര്‍. ഈ ഭാഗത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ചപ്പാത്ത് കവിഞ്ഞ് വെള്ളമൊഴുകുന്നുണ്ട്. എന്നാല്‍ ഒഴുക്കുണ്ടാകില്ലെന്ന് കരുതി ബൈക് ഓടിച്ച് പോകുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ബൈക് യാത്രക്കാരന്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട് പുഴയില്‍ കുളിക്കാനും അലക്കാനുമെത്തിയവര്‍ ബഹളം വെച്ച് നാട്ടുകാരെ അറിയിച്ചു.
ചപ്പാത്തിനോട് ചേര്‍ന്ന് കുടുങ്ങിക്കിടന്ന യുവാവിനെ നാട്ടുകാര്‍ കയറിട്ട് കൊടുത്ത് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പാണത്തൂരില്‍ വലിയ പാലമുണ്ടെങ്കിലും കരിക്കെ, എള്ളു കൊച്ചി എന്നിവിടങ്ങളിലുള്ളവര്‍ ഇതുവഴി കടന്നുപോകുന്നത് വളരെ കുറവാണ്. ഇതിനുപകരം എളുപ്പത്തില്‍ കല്ലപ്പള്ളി റോഡിലേക്ക് എത്താനായി മഞ്ഞടുക്കം ചപ്പാത്ത് വഴി കടന്നുപോകുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇവിടെയുള്ള ഉയരം കുറഞ്ഞതും കൈവരികളില്ലാത്തതുമായ ചപ്പാത്തിലൂടെ മഴക്കാലത്തുള്ള യാത്ര അപകടമാണെന്നറിഞ്ഞിട്ടും ആളുകള്‍ കടന്നുപോകുന്നത് വലിയ ദുരന്തത്തിന് കാരണമാകുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്.
Keywords: News, Kerala, Kasaragod, Panathur, Top-Headlines, Tragedy, People, River, Accident, Rain, Young man swept away in the river along with bike; Rescued by peoples.
< !- START disable copy paste -->