കാസർകോട്: (www.kasargodvartha.com) യുവാവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കസബ കടപ്പുറത്തെ സുകുമാരൻ - വിശാലു ദമ്പതികളുടെ മകൻ സുമേഷ് (27) ആണ് മരിച്ചത്. കാസർകോട് പള്ളം റെയിൽവേ ഗേറ്റിനടുത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
സുനാമി കോളനിയിൽ നിന്ന് കസബ കടപ്പുറത്തേക്ക് പോയതായിരുന്നു യുവാവ്. ഇതിനിടയിൽ ട്രെയിൻ തട്ടിയതാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഭാര്യ: ഗ്രീഷ്‌മ. മകൾ: നിള.
സഹോദരങ്ങൾ: സാജു, ശശി, സാവിത്രി.
Keywords: Kasaragod, Kerala, News, Top-Headlines, Youth, Railway, Dead body, Hospital, Young man found dead on the railway track.< !- START disable copy paste -->
Found dead | യുവാവ് റെയിൽ പാളത്തിൽ മരിച്ച നിലയിൽ
Young man found dead on the railway track#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ