ബേക്കൽ: (www.kasargodvartha.com) ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ബേക്കൽ ഹദ്ദാദ് നഗറിലെ ഹാരിസ് - സറീന ദമ്പതികളുടെ മകൻ ഇർഫാൻ എം എച് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കല്ലിൽ തട്ടി ബൈക് നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബേക്കൽ പൊലീസ് സ്ഥലം സന്ദർശിച്ചു.
സഹോദരങ്ങൾ: ഫിനാസ്, ഇഹ്സാൻ, ഇസാല.
Keywords: News, Short-News, Kerala, Kasaragod, Top-Headlines, Accident, Accidental-Death, Bike-Accident, Died, Dead, Police, Tragedy, Obituary, Young man died after bike hit an electricity pole.< !- START disable copy paste -->