Join Whatsapp Group. Join now!
Aster MIMS 10/10/2023

Young man arrested | പത്താം ക്ലാസ് വിദ്യാര്‍ഥിനി സുഹൈലയുടെ മരണം വഴിത്തിരിവില്‍; യുവാവ്‌ അറസ്റ്റില്‍

Death of Suhaila; One arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുന്നതിന് തലേന്നാള്‍ മുളിയാര്‍ ആലനടുക്കം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ സുഹൈല (15) എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വഴിത്തിരിവില്‍. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച് 30നാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഇര്‍ശാദ് (23) എന്ന ഇച്ചാദുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോടെല്‍ തൊഴിലാളിയാണ്.
                 
Death of Shuhaila; One arrested, Kerala, Kasaragod, News, Top-Headlines, Arrested, Death, Police, Girl, Investigation, Pocso, Crime.

സുഹൈലയുടെ മരണത്തില്‍ ഊര്‍ജിതമായി അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനിരിക്കെയാണ് അറസ്റ്റ്. പൊലീസ് നിസംഗതയില്‍ പ്രതിഷേധിച്ച് വീട്ടുകാരും ആക്ഷന്‍ കമിറ്റിയും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെയാണ് പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദികളില്‍ ഒരാളെ പിടികൂടിയത്.

ബോവിക്കാനം ആലനടുക്കത്തെ മഹ്‌മൂദ്- ആഇശ ദമ്പതികളുടെ മകളാണ് സുഹൈല. ചെര്‍ക്കള ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സുഹൈലയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

സുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങളും, സാക്ഷികളുടെ കൃത്യമായ രഹസ്യ മൊഴികളും മുന്‍ നിര്‍ത്തിയാണ് അന്വേഷണം വ്യാപിപ്പിച്ചത്. ആദൂര്‍ എസ്‌ഐ എ അനില്‍കുമാര്‍, സിപിഒ ചന്ദ്രന്‍ നായര്‍, എഎസ്‌ഐ മധുസൂദനന്‍, സിപിഒ അജയ് വില്‍സണ്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത:ത്.

സുഹൈലയെ നിരന്തരം ഫോണില്‍ ശല്യം ചെയ്ത യുവാക്കളെ കുറിച്ച് വീട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയെങ്കിലും പൊലീസ് ബാഹ്യസമ്മര്‍ദം കാരണം പ്രതിയെ പിടികൂടാതെ അലംഭാവം കാട്ടുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ രാഷ്ട്രീയ പാര്‍ടികളെ ഒഴിവാക്കി ആക്ഷന്‍ കമി റ്റി രാപ്പകല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പോക്‌സോ, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിനെ ഇപ്പോള്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നുവെന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചതോടെയാണ് ഭീഷണിയുമായി രംഗത്ത് വന്നതെന്നും അറസ്റ്റിലായ യുവാവ് പൊലീസിന് മൊഴി നല്‍കി. യുവാവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഭീഷണി ചാറ്റിംഗിനെ കുറിച്ചും മറ്റുമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ യുവാവിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Keywords: Death of Shuhaila; One arrested, Kerala, Kasaragod, News, Top-Headlines, Arrested, Death, Police, Girl, Investigation, Pocso, Crime.
< !- START disable copy paste -->

Post a Comment