Join Whatsapp Group. Join now!
Aster MIMS 10/10/2023

Young couple arrested | ബേക്കല്‍ ഹോംസ്റ്റേ റിസോര്‍ടില്‍ നിന്നും 6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവ ദമ്പതികളെ പൊലീസ് പൊക്കി; 'മോഷ്ടിച്ച പണത്തില്‍ നിന്നും 2 ലക്ഷത്തിന്റെ പുത്തന്‍ ബൈക് വാങ്ങി; ഒട്ടും കുറയ്ക്കാതെ അരലക്ഷം രൂപ വീതം വരുന്ന രണ്ട് മൊബൈല്‍ ഫോണും സ്വന്തമാക്കി'

Young couple arrested in case of stealing Rs 6 lakh, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (www.kasargodvartha.com) കാപ്പില്‍ ബീച് റോഡിലെ ബേക്കല്‍ ഹോം സ്റ്റേ റിസോര്‍ട്ടില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ച ചെയ്ത കേസില്‍ ദമ്പതികളെ പൊലീസ് പൊക്കി. കോട്ടികുളത്തെ വിഷ്ണു മഠത്തിന് സമീപത്തെ സൗപര്‍ണികയില്‍ കെ കെ പ്രദീപന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ടില്‍ നിന്നും ഇക്കഴിഞ്ഞ മൂന്നാം തീയ്യതി പണം കവര്‍ന്ന കേസില്‍ കര്‍ണാടക ചിത്രദുര്‍ഗ ജില്ലയിലെ പ്രദീപ് (32), ഭാര്യ നിവേദിത (28) എന്നിവരാണ് അറസ്റ്റിലായത്..
                      
News, Kerala, Kasaragod, Top-Headlines, Arrested, Crime, Theft, Robbery, Police, Investigation, Accused, Karnataka, Young couple arrested in case of stealing Rs 6 lakh.

റിസോടിലെ ജീവനക്കാരായിരുന്ന ദമ്പതികളാണ് സമര്‍ത്ഥമായി പണം കവര്‍ന്ന് നാട്ടിലേക്ക് മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ബേക്കല്‍ പൊലീസ് ചിത്രദുര്‍ഗയിലെത്തിയാണ് ഇവരെ പൊക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതികള്‍ റിസോര്‍ടില്‍ ജോലിചെയ്തു വരികയായിരുന്നു. ഇവര്‍ ഹോംസ്റ്റേയില്‍ തന്നെയായിരുന്നു താമസിച്ചു വന്നിരുന്നത്. മൂന്നിന് ഉച്ചയ്ക്ക് രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കവര്‍ച നടന്നതെന്ന് ഹോം സ്റ്റേ ഉടമ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

സംഭവത്തിന് ശേഷം ദമ്പതികളെ കാണാനില്ലാതായതോടെ സംശയം ഇരട്ടിച്ചു. ഹോംസ്റ്റേ ഉടമ പ്രദീപ് ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫീലായിരുന്നു. റിസോര്‍ടിന്റെ റിസപ്ഷന് സമീപത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്നാണ് പണം മോഷ്ടിച്ചതെന്നാണ് വിവരം.

'മോഷ്ടിച്ച ആറ് ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിന് പുത്തന്‍ ബൈക് വാങ്ങിയിരുന്നു. ഇത് കൂടാതെ അരലക്ഷം രൂപ വീതം മുടക്കി രണ്ട് മൊബൈല്‍ ഫോണും ഇവര്‍ സ്വന്തമാക്കി. വീട്ടില്‍ 75,000 രൂപയോളം സൂക്ഷിച്ചിട്ടുണ്ടെന്നും ബാക്കി പണം ചിലവായി എന്നുമാണ് ഇവര്‍ പറഞ്ഞത്. പിടികൂടിയപ്പോള്‍ തന്നെ പണം എടുത്തത് തങ്ങളാണെന്ന് സമ്മതിച്ചിരുന്നു', പൊലീസ് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Arrested, Crime, Theft, Robbery, Police, Investigation, Accused, Karnataka, Young couple arrested in case of stealing Rs 6 lakh.
< !- START disable copy paste -->

Post a Comment