Join Whatsapp Group. Join now!
Aster MIMS 10/10/2023

Birth to triplets | മൂന്നിരട്ടി സന്തോഷം! കന്നി പ്രസവത്തില്‍ 3 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി; അപൂര്‍വ നേട്ടവുമായി യുനൈറ്റഡ് മെഡികല്‍ സെന്റര്‍

Woman Gives Birth To 3 Children at Once, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഒരൊറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി. തളങ്കര സ്വദേശിനിയായ യുവതിക്ക് കന്നി പ്രസവത്തിലാണ് അപൂര്‍വ ഭാഗ്യം തേടിയെത്തിയത്. കാസര്‍കോട് കോട്ടക്കണ്ണി റോഡിലെ യുനൈറ്റഡ് മെഡികല്‍ സെന്ററിലാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കട്ടിലില്‍ ശാന്തരായി ഉറങ്ങുന്ന പൊന്നോമനകള്‍ ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും ആശുപത്രി അധികൃതര്‍ക്കും ഉള്ളുനിറയെ സന്തോഷം പകര്‍ന്നു.
     
News, Kerala, Kasaragod, Woman, Birthday, Childrens, Hospital, Doctors, Woman Gives Birth To 3 Children at Once.

അത്യപൂര്‍വമായി സംഭവിക്കുന്ന ഈ പ്രസവ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് യുനൈറ്റഡ് മെഡികല്‍ സെന്ററിലെ ഗൈനകോളജിസ്റ്റ് ഡോ. വീണ മഞ്ജുനാഥും സംഘവുമാണ്. മൂന്ന് കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു

സമാന രീതിയിലുള്ള പ്രസവത്തിന് രണ്ടുവര്‍ഷം മുമ്പും വീണ മഞ്ജുനാഥ് നേതൃത്വം നല്‍കിയിരുന്നു. പ്രസവ ചികിത്സയില്‍ കാസര്‍കോട്ട് തന്നെ ഏറ്റവും അറിയപ്പെടുന്ന പ്രധാന ഗൈനകോളജിസ്റ്റ് കൂടിയാണ് വീണ മഞ്ജുനാഥ്.

Keywords: News, Kerala, United Medical Centre, Kasaragod, Woman, Birthday, Childrens, Hospital, Doctors, Woman Gives Birth To 3 Children at Once.
< !- START disable copy paste -->

Post a Comment