Join Whatsapp Group. Join now!
Aster MIMS 10/10/2023

Woman died | കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു

Woman died after car went out of control, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുത്തിഗെ: (www.kasargodvartha.com) കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു. ഷേണി കുഞ്ഞത്തടുക്കയിലെ മുഹമ്മദിന്റെ ഭാര്യ നെല്ലിത്തടുക്കയിലെ ഖദീജ (63) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച സന്ധ്യക്ക് ആറ് മണിയോടെ ബാഡൂര്‍ ഓണിബാഗിലുവിലാണ് അപകടം സംഭവിച്ചത്.
                   
News, Kerala, Kasaragod, Top-Headlines, Accidental-Death, Accident, Obituary, Died, Woman, Woman Died, Woman died after car went out of control.

നെല്ലിക്കുന്നില്‍ പോയി മടങ്ങിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ തട്ടി മറിയുകയായിരുന്നു. ഖദീജയെ കാറിനുള്ളില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു.

മക്കള്‍: യൂസഫ് ഷേണി (ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം സെക്രടറി), മുനീര്‍, കരീം (ഇരുവരും ദുബൈ), സുഹ്റ.

മരുമക്കള്‍: ആദം, സഫീല, സസ്രീന, തന്‍സിറ.
സഹോദരങ്ങള്‍: ഹമീദ്, മുഹമ്മദ്, ആഇശ.

Keywords: News, Kerala, Kasaragod, Top-Headlines, Accidental-Death, Accident, Obituary, Died, Woman, Woman Died, Woman died after car went out of control.
< !- START disable copy paste -->

Post a Comment