Join Whatsapp Group. Join now!
Aster MIMS 10/10/2023

Threat Of Wasps | കലക്ട്രേറ്റ് കെട്ടിടത്തില്‍ ഭീഷണിയായി കടന്നല്‍ക്കൂട്; ഇളകിയാല്‍ ആപത്ത്

Wasp nest poses threat at collectorate building, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കലക്ട്രേറ്റ് കെട്ടിടത്തില്‍ ഭീഷണിയായി കടന്നല്‍ക്കൂട്. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ എക്സൈസ് ഡെപ്യൂടി കമീഷനര്‍ ഓഫീസിന് സമീപത്തെ പൊതു ശൗചാലയത്തിനടുത്തുള്ള സണ്‍ഷെയ്ഡിലാണ് കടന്നല്‍ കൂട് കെട്ടിയിരിക്കുന്നത്.
              
News, Kerala, Kasaragod, Top-Headlines, Collectorate, Threatening, Threatened, District Collector, COLLECTORATE KASARAGOD, Government, Office-Building, Threat Of Wasps, Wasp nest poses threat at collectorate building.

ഏത് സമയത്തും ഭീഷണിയായാണ് കടന്നല്‍ക്കൂട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. കൂട് ഇളകിയാല്‍ കലക്ട്രേറ്റിനകത്തെ ജീവനക്കാര്‍ക്ക് ഭീഷണിയാവും. അധികൃതര്‍ ഇത് വരെ കടന്നല്‍ക്കൂട് ഇല്ലായ്മ ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടില്ല.

കലക്ട്രേറ്റ് കെട്ടിടത്തില്‍ ഇത്തരം കടന്നല്‍ക്കൂടുകള്‍ പതിവാണെന്നും പലപ്പോഴും അവ തന്നെ ഒഴിഞ്ഞുപോകാറാണ് ചെയ്യാറെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കടന്നല്‍ക്കൂടിനെ ഭയന്ന് ഈ ഭാഗത്ത് കൂടി ആളുകള്‍ പോകുന്നത് തന്നെ ഇപ്പോള്‍ നിലച്ചിട്ടുണ്ട്. പ്രതിവിധി സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സംഭവത്തില്‍ വനംവകുപ്പ് അധികൃതരേയും വിവരമറിയിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Collectorate, Threatening, Threatened, District Collector, COLLECTORATE KASARAGOD, Government, Office-Building, Threat Of Wasps, Wasp nest poses threat at collectorate building.
< !- START disable copy paste -->

Post a Comment