Join Whatsapp Group. Join now!
Aster MIMS 10/10/2023

Virat Kohli | വിരാട് കോലി ക്രികറ്റില്‍ നിന്ന് ഒരുമാസം മാറി നില്‍ക്കുന്നു; അവധിക്കാലം ഇന്‍ഗ്ലന്‍ഡില്‍ കുടുംബത്തോടൊപ്പമെന്ന് റിപോര്‍ട്

Virat Kohli Break: Struggling with FORM, Virat Kohli set to spend a month in LONDON with family, AVOID cricket completely#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം

ന്യൂഡെല്‍ഹി: (www.kasargodvartha.com) മോശം പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നതിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ മുന്‍ നായകന്‍ വിരാട് കോലി ക്രികറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് റിപോര്‍ട്. അവധിക്കാലം താരം കുടുംബത്തോടൊപ്പം ഇന്‍ഗ്ലന്‍ഡില്‍ തുടരുമെന്നാണ് റിപോര്‍ട്. ഇന്‍ഗ്ലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനുശേഷം താരം ലന്‍ഡനില്‍ തന്നെ തുടര്‍ന്നേക്കും. 

ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുന്‍ താരങ്ങളും ക്രികറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോലി അതിനു തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ കോലി ഇടവേളയെടുക്കാന്‍ തയ്യാറായെന്നാണ് സൂചന. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ കോലി ഉള്‍പെട്ടിട്ടില്ല. ഏകദിന പരമ്പരയില്‍ നിന്ന് മുതിര്‍ന്ന താരങ്ങള്‍ക്കൊക്കെ വിശ്രമം അനുവദിച്ചപ്പോള്‍ ടി-20 പരമ്പരയില്‍ നിന്ന് കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചു. ക്രികറ്റില്‍ നിന്ന് ഇടവേളയെടുക്കുന്ന കോലി ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഷ്യാ കപിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്നാണ് വിവരം.

news,National,India,New Delhi,cricket,Sports,Top-Headlines, Virat Kohli Break: Struggling with FORM, Virat Kohli set to spend a month in LONDON with family, AVOID cricket completely


മോശം ഫോമില്‍ തന്നെ പിന്തുണച്ച പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് കോലി നന്ദി അറിയിച്ചിരുന്നു. ബാബര്‍ അസമിന്റെ ട്വീറ്റിന് മറുപടി ആയാണ് കോലി നന്ദി അറിയിച്ചത്. ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇരു രാജ്യങ്ങളിലെയും ക്രികറ്റ് ആരാധകര്‍ ട്വീറ്റ് പങ്കുവയ്ക്കുന്നുണ്ട്.

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കോലി കടന്നു പോകുന്നത്. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനുശേഷം കോലി മൂന്നക്കം കടന്നിട്ടില്ല. ഇന്‍ഗ്ലന്‍ഡിനെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും താരം ബുദ്ധിമുട്ടുകയാണ്. കളിച്ച രണ്ട് ടി-20കളില്‍ യഥാക്രമം 1, 11 എന്നീ സ്‌കോറുകള്‍ക്ക് പുറത്തായ കോലി ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 16 റന്‍സ് നേടി പുറത്തായി.

ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ശമി തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപനര്‍ ശിഖര്‍ ധവാനാണ് എല്ലാ മത്സരങ്ങളിലും ഇന്‍ഡ്യയെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടംപിടിച്ചു. ഓള്‍റൗന്‍ഡര്‍ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍.

എതിരാളികളുടെ പേടിസ്വപ്നമായിരുന്നു ഒരു കാലത്ത് വിരാട് കോലി. ഇന്നിപ്പോള്‍ പ്രതാപകാലത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിയുന്നില്ല ഇന്‍ഡ്യന്‍ മുന്‍ നായകന്. തീ തുപ്പും ബാറ്റുണ്ടായിരുന്ന കോലിക്ക് 2019 നവംബറിന് ശേഷം ഒരു സെഞ്ചുറി നേടാന്‍ കഴിഞ്ഞിട്ടില്ല. ഐപിഎലില്‍, ഇന്‍ഗ്ലന്‍ഡിനെതിരായ അഞ്ചാം ടെസ്റ്റില്‍, ട്വന്റി 20യില്‍, പിന്നാലെ ഏകദിനത്തിലും കോലി പരാജയമായി. 

ഇന്‍ഡ്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റര്‍ ടീമിന് ബാധ്യതയാവുന്നതാണ് ഇപ്പോള്‍ ക്രികറ്റ് ലോകം കാണുന്നത്. ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപില്‍ കോലി ഫോം വീണ്ടെടുക്കേണ്ടത് ഇന്‍ഡ്യക്ക് അനിവാര്യമാണ്. ഇത് കൂടി മുന്‍കൂട്ടി കണ്ടാണ് ഒരു മാസം ക്രികറ്റില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ കോലി ആലോചിക്കുന്നത്. 

Keywords: news,National,India,New Delhi,cricket,Sports,Top-Headlines, Virat Kohli Break: Struggling with FORM, Virat Kohli set to spend a month in LONDON with family, AVOID cricket completely

Post a Comment