Join Whatsapp Group. Join now!
Aster MIMS 10/10/2023

Urdu text removed | ഭട്കല്‍ നഗരസഭ കെട്ടിടം ബോര്‍ഡിലെ ഉര്‍ദു ഉടന്‍ പ്രാബല്യത്തോടെ നീക്കി

Urdu text removed from Bhatkal TMC building's signboard, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ഭട്കല്‍ നഗരസഭ കെട്ടിടം ബോര്‍ഡില്‍ ഉര്‍ദുവും ഉള്‍പെടുത്തിയതിന് എതിരെ ബിജെപി നേതാവായ മണ്ഡലം എംഎല്‍എ സുനില്‍ നായ്കിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഉടന്‍ ഫലം കണ്ടു. ഉര്‍ദു നീക്കം ചെയ്യാനുള്ള ഉത്തര കന്നഡ ജില്ല ഡെപ്യൂടി കമീഷനര്‍ മുല്ലയ് മുഹിലന്റെ ഉടന്‍ പ്രാബല്യത്തോടെയുള്ള ഉത്തരവ് അധികൃതര്‍ നടപ്പാക്കി. ടൗണ്‍ മുനിസിപല്‍ കൗണ്‍സില്‍ എന്ന് കന്നഡയിലും ഇന്‍ഗ്ലീഷിലും എഴുതിയതിന് താഴെയുണ്ടായിരുന്ന ഉര്‍ദു അക്ഷരങ്ങള്‍ നീക്കം ചെയ്തു.
                                   
News, National, Top-Headlines, Karnataka, Controversy, District Collector, Municipality, Mangalore, Government, BJP, Bhatkal TMC, Urdu Text Removed, Urdu text removed from Bhatkal TMC building's signboard.

വിവാദ സ്ഥലം സന്ദര്‍ശിച്ച ഡിസി മൂന്ന് യോഗങ്ങള്‍ വിളിച്ചു. ആദ്യം വിളിച്ച സംഘ്പരിവാര്‍ സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്തവര്‍ ഉര്‍ദു നീക്കം ചെയ്യാന്‍ വൈകുന്നതിലുള്ള രോഷം പ്രകടിപ്പിച്ചു. മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡണ്ട് പര്‍വേസ് കാശിംജി പറഞ്ഞെങ്കിലും ഡെപ്യൂടി കമീഷനര്‍ അങ്ങിനെ ചെയ്യാന്‍ നിയമ പിന്‍ബലം ഇല്ലെന്ന് അറിയിച്ചു. ഭട്കല്‍ മുസ്ലിം യൂത് ഫെഡറേഷന്‍, മജ്ലിസെ ഇസ്ലാഹ് തന്‍സീം എന്നീ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച യോഗത്തിലും ഡെപ്യൂടി കമീഷനര്‍ ഇതേ വാദം ഉന്നയിച്ചു. എല്ലാവരേയും ചേര്‍ത്ത് വിളിച്ച മൂന്നാം യോഗത്തില്‍ ഡിസി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

ഉര്‍ദു ഭാഷക്കാര്‍ ഏറെയുള്ള ഭട്കലില്‍ അനിവാര്യത ബോധ്യപ്പെട്ടാണ് ബോര്‍ഡില്‍ ഉള്‍പെടുത്തിയതെന്ന പര്‍വേസ് കാശിംജിയുടെ നിലപാടിനോട് ഡെപ്യൂടി കമീഷനര്‍ യോജിച്ചില്ല. മൂന്നാം ഭാഷ ഉപയോഗം അനുവദനീയമാണെന്ന വാദം ഡിസി തള്ളി. കലബുറുഗി നഗരസഭ കന്നഡക്കും ഇന്‍ഗ്ലീഷിനും പുറമെ ഉര്‍ദു ഉപയോഗിച്ചതായി ചുണ്ടിക്കാട്ടിയെങ്കിലും അത്തരം കാഴ്ചകളെയല്ല നിയമമാണ് പിന്തുടരേണ്ടതെന്ന് ഡിസി വ്യക്തമാക്കി. നവീകരണം നടത്തിയതിനെത്തുടര്‍ന്നാണ് കെട്ടിടത്തില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.

Keywords: News, National, Top-Headlines, Karnataka, Controversy, District Collector, Municipality, Mangalore, Government, BJP, Bhatkal TMC, Urdu Text Removed, Urdu text removed from Bhatkal TMC building's signboard.
< !- START disable copy paste -->

Post a Comment