Join Whatsapp Group. Join now!
Aster MIMS 10/10/2023

School functioned | കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടും മൂക്കിന് താഴെയുള്ള അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രവർത്തിച്ചു; പ്രത്യേക അനുമതി വാങ്ങിയിരുന്നെന്ന് അധികൃതര്‍; ഇല്ലെന്ന് കലക്ടര്‍

Unaided school functioned despite the Collector's announcement that educational institutions would be closed#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടും കലക്ട്രേറ്റിന്റെ മൂക്കിന് താഴെയുള്ള അണ്‍ എയ്ഡഡ് സ്‌കൂളായ ചിന്മയ വിദ്യാലയം പ്രവർത്തിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ഒരു സ്‌കൂളിന് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
  
Kasaragod, Kerala, News, Top-Headlines, School, District Collector, Education, Class, Study class, College, Madrasa, Unaided school functioned despite the Collector's announcement that educational institutions would be closed.

എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌പെഷ്യല്‍ ക്ലാസ് നടത്തുന്നതിന് കലക്ടറോട് പ്രത്യേക അനുമതി വാങ്ങിയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണെന്ന് പ്രിന്‍സിപല്‍ കലക്ടറുടെ അവധി പ്രഖ്യാപനത്തിന് പിന്നാലെ രക്ഷിതാക്കളെ ഫോണ്‍ മെസേജായി അറിയിച്ചിരുന്നു.

കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും ജില്ലയില്‍ ഈ വിദ്യാലയം മാത്രമാണ് പ്രവര്‍ത്തിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിന്റെ പരിസര പ്രദേശത്തുള്ള മധുവാഹിനി പുഴയടക്കം കരകവിഞ്ഞ് ഒഴുകുകയും നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് വളരെ ഉയര്‍ന്ന രീതയില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടര്‍ ജില്ലയിലെ കോളജ് ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.

അതേ സമയം പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ വരില്ലെന്ന് അറിയിച്ചിരുന്നതായും കാസര്‍കോട്ടെ ഒരു സ്‌കൂളിന് മാത്രമായി അനുമതി നല്‍കിയിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കലക്ടർ അവധി പ്രഖ്യാപിച്ചാൽ സിബിഎസ്ഇ സ്‌കൂളുകളും ഐസിഎസ്ഇ സ്‌കൂളുകളും മദ്രസകളും അടക്കം അടച്ചിടുന്ന രീതിയാണുള്ളത്. അതിനിടെയാണ് കാസർകോട്ടെ ചിന്മയ വിദ്യാലയം മാത്രം സ്പെഷ്യൽ ക്ലാസോടെ തിങ്കളാഴ്ച പ്രവർത്തിച്ചത്.

Keywords: Kasaragod, Kerala, News, Top-Headlines, School, District Collector, Education, Class, Study class, College, Madrasa, Unaided school functioned despite the Collector's announcement that educational institutions would be closed.

Post a Comment