Join Whatsapp Group. Join now!
Aster MIMS 10/10/2023

Two died in accident | സ്‌നേഹയെ വിധി തട്ടിയെടുത്തത് ഹയര്‍സെകന്‍ഡറി അധ്യാപികയായി കാസര്‍കോട്ട് ജോലിക്ക് പോകുന്നതിനിടെ; ഒപ്പം പൊലിഞ്ഞത് കൂടപ്പിറപ്പിന്റെ ജീവനും

Two died in accident at Pariyaram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പരിയാരം: (www.kasargodvartha.com) ദേശീയ പാതയില്‍ പരിയാരം അലക്യം പാലത്ത് കൂട്ടിയിടിച്ച ബൈകില്‍ കോഴിലോറി മറിഞ്ഞ് സഹോദരങ്ങള്‍ മരണപ്പെട്ട സംഭവം നാടിനെ നടുക്കി. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോപേഷ്(32) എന്നിവരാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപികയായി പുതുതായി നിയമനം ലഭിച്ച സ്‌നേഹയെ മഞ്ചേശ്വരം ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലേക്ക് പോകാനായ പയ്യന്നൂരില്‍ ട്രെയിനില്‍ യാത്രയാക്കാന്‍ പുറപ്പെട്ടപ്പോഴാണ് ഇരുവരേയും വിധി തട്ടിയെടുത്തത്.
               
Two died in accident at Pariyaram, Kerala, News, Top-Headlines, Accident, Dead, Appoinment, Payyannur, Bike, Lorry, Postmortem, Medical College, Police.

സ്‌നേഹ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക് കുഴി വെട്ടിച്ചപ്പോള്‍ റോഡില്‍ തെന്നി വീഴുകയും പിറകിലുള്ള ലോറി ഇവരുടെ ബൈകില്‍ കയറിയിറങ്ങാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വീണു കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചരിഞ്ഞു വീഴുകയായിരുന്നു.

പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പരിയാരം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ലോറിക്കടിയില്‍ കുടുങ്ങിയ ഇവരെ പുറത്തെടുത്തത്. മെഡികല്‍ കോളജില്‍ വച്ചാണ് സഹോദരന്‍ ലോപേഷ് മരിച്ചത്. മൃതദേഹങ്ങള്‍ പരിയാരം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കാത്തിരുന്ന ജോലിക്ക് കയാറാന്‍ സ്‌നേഹയ്ക്ക് ഭാഗ്യമുണ്ടാവാത്തത് ബന്ധുക്കളും ഒപ്പം ജോലി ലഭിച്ചവരും സങ്കടത്തോടെയാണ് ഓര്‍ക്കുന്നത്.

Keywords: Two died in accident at Pariyaram, Kerala, News, Top-Headlines, Accident, Dead, Appoinment, Payyannur, Bike, Lorry, Postmortem, Medical College, Police.
< !- START disable copy paste -->

Post a Comment