Join Whatsapp Group. Join now!
Aster MIMS 10/10/2023

Traffic jams | വാഹനങ്ങൾ പാര്‍ക് ചെയ്യുന്നത് റോഡില്‍ തന്നെ; ഒപ്പം ദേശീയപാതാ നിര്‍മാണവും; കാസര്‍കോട് നഗരത്തില്‍ ഗതാഗതസ്തംഭനം പതിവ്; കുരുക്കിൽ പാഴാകുന്നത് മണിക്കൂറുകൾ

Traffic jams are common in Kasaragod town #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) വാഹനങ്ങൾ പാർക് ചെയ്യുന്നത് റോഡില്‍ തന്നെയായിരിക്കുകയും ഒപ്പം ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി ഉണ്ടായ ഗതാഗത തടസവും കാസര്‍കോട് നഗരത്തില്‍ ഗതാഗത സ്തംഭനം പതിവാക്കുന്നു. 10 മീറ്റർ നീങ്ങാൻ മണിക്കൂറുകളെടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ്, എംജി റോഡ്, ക്രോസ് റോഡ്, കെപിആര്‍ റാവു റോഡ്, ചന്ദ്രഗിരി ജൻക്ഷൻ അടക്കം വാഹന ഗതാഗതം രാവിലെ മുതല്‍ തടസപ്പെടുന്ന സ്ഥിതിയാണ്. റോഡ് ഗതാഗതം സ്വഭാവികമായും സ്തംഭിക്കുമ്പോള്‍ തന്നെ വലിയ ഭാരവാഹനങ്ങള്‍ ചന്ദ്രഗിരി റോഡിലേക്ക് കയറുന്നത് കൂടുതല്‍ ഗതാഗത പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
               
Traffic jams are common in Kasaragod town, Kerala, Kasaragod, Traffic-block, News, Top-Headlines, Road, National highway, Development project, Infrastructure.

ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നഗരത്തില്‍ തിരക്കാണ്. ഒരാഴ്ചയിലധികമായി കാസര്‍കോട് നഗരത്തില്‍ ഗതാഗതസ്തംഭനം തുടരുകയാണ്. പൊലീസ് നന്നായി പരിശ്രമിക്കുന്നത് കൊണ്ട് മാത്രമാണ് ഒരു വിധം ഗതാഗത തടസം പരിഹരിക്കുന്നത്. വാഹന ഗതാഗത തടസത്തില്‍ ആംബുലന്‍സ് അടക്കം പെടുന്നത് ജനങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. വഴി മാറി കൊടുക്കാന്‍ പോലും സ്ഥലമില്ലാതെ ശ്വാസം മുട്ടുകയാണ് നഗരം.

വാഹന പാര്‍കിംഗിന് സ്ഥലമില്ലാത്തതാണ് പ്രധാന തടസം. നഗരത്തില്‍ എത്തുന്ന മിക്കവരും വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നത് റോഡരികിലാണ്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതനുസരിച്ച് നഗരത്തില്‍ റോഡ് വികസനം നടപ്പിലാക്കിയിട്ടില്ല. പൊലീസും നഗരസഭയും ജില്ലാ ഭരണകൂടവും പല പരിഷ്‌കാരങ്ങളും കൊണ്ട് വന്നിരുന്നെങ്കിലും അതൊന്നും പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പേ പാര്‍കിംഗ് സംവിധാനം കൊണ്ട് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞില്ല.

ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ പേ പാര്‍കിംഗിനായി കൊണ്ട് വരാനും അവ നടപ്പിലാക്കാനും യോജിച്ച ശ്രമങ്ങള്‍ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല. മുന്‍ കലക്ടർ സജിത് ബാബു സ്ഥാനം ഏറ്റെടുത്ത് അധികം വൈകാതെ, കാസര്‍കോട് നഗരത്തിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്നും ഇതിനായി പ്രത്യേക പദ്ധതി സര്‍കാറിന് സമര്‍പിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതും ജലരേഖ മാത്രമായി മാറി.

അതോടൊപ്പം തന്നെ നഗരത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരുടെ മനസ്ഥിതിയിലും മാറ്റം വന്നിട്ടില്ല. കാലഘട്ടത്തിന് അനുസരിച്ച് നഗരത്തിൽ വികസനം ഉണ്ടാവാത്തതിന്റെ ദുരിതങ്ങളാണ് ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്. ജനസംഖ്യ കുറവുണ്ടായ സമയത്തുണ്ടായ സൗകര്യങ്ങൾ മാത്രമാണ് വർഷങ്ങൾക്കിപ്പുറവും കാസർകോട്ടുള്ളത്. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിന് ഉതകുന്ന പദ്ധതികളോ കോർപറേഷൻ ആക്കി മാറ്റുന്നത് ഉൾപെടെയുള്ള ഭരണസംവിധാനത്തിലെ മാറ്റങ്ങളോ ഉണ്ടായതുമില്ല. കാസർകോടിന് ഇത് മതിയെന്ന ചിന്തഗതിയും മാറേണ്ടതുണ്ടെന്ന് ജനങ്ങൾ പറയുന്നു. ദേശീയപാതാ വികസനം സാധ്യമാവുന്നതോടു കൂടി ഒരുവിധം പ്രശ്‌നം പരിഹരിക്കുമെന്ന് കരുതി ആശ്വാസം കൊള്ളുകയാണ് അധികൃതര്‍.

Keywords: Traffic jams are common in Kasaragod town, Kerala, Kasaragod, Traffic-block, News, Top-Headlines, Road, National highway, Development project, Infrastructure.
< !- START disable copy paste -->

Post a Comment