പൊലീസിന്റെ മര്‍ദനത്തിന് തലശേരി പാലയാട് സ്വദേശി പ്രത്യൂഷ് ഇരയായെന്നാണ് വൂൻഡ് (Wound)റിപോര്‍ടിലുള്ളത്. തലശേരി ജെനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് പ്രത്യൂഷിനെ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യ മേഘയ്ക്ക് പരിക്കൊന്നുമില്ല. നേരത്തെ സംഭവദിവസം രാത്രി പ്രത്യൂഷിനെ പൊലീസ് മര്‍ദിച്ചുവെന്ന് ഭാര്യ മേഘ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാരാക്കിയപ്പോള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് എഴുതി നല്‍കാനാണ് കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബലപ്രയോഗത്തിലൂടെ പ്രത്യൂഷിനെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന ഭാര്യയുടെ ആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തായ മെഡികല്‍ റിപോര്‍ട്.
ദമ്പതികളെ അറസ്റ്റു ചെയ്യുമ്പോള്‍ തങ്ങള്‍ മര്‍ദിച്ചില്ലെന്ന പൊലീസിന്റെ വാദം പൊളിയുന്നതാണ് പുറത്തുവന്നിട്ടുള്ള റിപോര്‍ടെന്നാണ് ഭാര്യ മേഘ പറയുന്നത്. ജീപില്‍ വെച്ചാണ് പ്രത്യൂഷിനെ പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇതു സാധൂകരിക്കുന്നവിധത്തിലാണ് പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റുവെന്ന് വൂൻഡ് സര്‍ടിഫികറ്റില്‍ വ്യക്തമാക്കുന്നത്.
Keywords: Thalassery Couple attacked: Prathyush's Medical Report Out, Kannur, News, Trending, Attack, Police, Report, Kerala, Top-Headlines.