city-gold-ad-for-blogger

Orthopedic Department | തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ അസ്ഥിരോഗ വിഭാഗം നവീകരിച്ചു; ഉദ്ഘാടനം ശനിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com) തളങ്കരയിലെ മാലിക് ദീനാര്‍ ആശുപത്രിയില്‍ മംഗ്‌ളൂറിലെ പ്രശസ്ത എല്ല് രോഗ വിദഗ്ധരായ ഹെഫോര്‍ഡ് ഓര്‍തോ കെയറുമായി സഹകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള അസ്ഥിരോഗ വിഭാഗം ഒരുക്കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവീകരിച്ച അസ്ഥിരോഗ വിഭാഗം ജൂലൈ 23 ന് മാലിക് ദീനാര്‍ ആശുപത്രി ചെയര്‍മാന്‍ കെ എസ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും.
                    
Orthopedic Department | തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ അസ്ഥിരോഗ വിഭാഗം നവീകരിച്ചു; ഉദ്ഘാടനം ശനിയാഴ്ച

സാമ്പത്തികമായി പിന്നോക്കം പോയതിന്റെ പേരില്‍ ഒരാള്‍ക്ക് പോലും അര്‍ഹമായ ചികിത്സ ലഭിക്കാതെ പോവരുതെന്ന കെ എസ് അബ്ദുല്ലയുടെ ദീര്‍ഘവീക്ഷണമാണ് ജില്ലയുടെ ആതുര സേവന രംഗത്ത് ഒഴിച്ചുകൂടാനാവാത്ത മാലിക് ദീനാര്‍ ആശുപത്രിയെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പിതാവിന്റെ ദീര്‍ഘവീക്ഷണത്തെ ശിരസാവഹിച്ചുകൊണ്ട് ആ ലക്ഷ്യത്തിന് നിസ്വാര്‍ത്ഥമായ പിന്തുണയേകിക്കൊണ്ടാണ് മകന്‍ കെ എസ് അന്‍വര്‍ സാദത്ത് ആശുപത്രി മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നതെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും എല്ലാ കാലത്തും സഹായഹസ്തമാണ് മാലിക് ദീനാര്‍ ആശുപത്രിയെന്നും അധികൃതര്‍ വ്യക്തമാക്കി.


മംഗ്‌ളൂറിലെ പ്രശസ്ത അസ്ഥിരോഗ വിദഗ്ധരായ പ്രൊഫ. ഡോ. ജലാലുദ്ദീന്‍, ഡോ. അഹ്മദ് റിസ്വാന്‍, ഡോ. എസ് ശിബിലി, ഡോ. ഹാശിര്‍ സഫ്വാന്‍, ഡോ. ഭഗത്, ഡോ. ശംസീര്‍ തുടങ്ങിയവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. മുട്ട് മാറ്റി വെക്കല്‍ ശസ്ത്രക്രിയ, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ വിവിധതരം അസ്ഥി രോഗങ്ങള്‍ക്കുള്ള ചികിത്സയും സര്‍ജറിയും കുട്ടികളില്‍ കാണപ്പെടുന്ന ക്ലബ് ഫൂട്, സെറിബ്രല്‍ പാല്‍സി തുടങ്ങിയവയും കുട്ടികളിലെ മറ്റ് അസ്ഥിരോഗങ്ങള്‍ക്കും അത്യാധുനിക രീതിയിലുള്ള ചികിത്സ ലഭ്യമാക്കും. ആയുഷ്മാന്‍ കാര്‍ഡ് ഉള്ള ആളുകള്‍ക്ക് സൗജന്യമായും കാര്‍ഡില്ലാത്ത ആളുകള്‍ക്ക് സൗജന്യ നിരക്കിലും ചികിത്സയും സര്‍ജറിയും ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെ എസ് അന്‍വര്‍ സാദത്ത്, ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഡോ. ഫിയാസ് ഹസന്‍, ഡോ. ജലാലുദ്ദീന്‍, ഡോ. അഹ്മദ് റിസ്വാന്‍, ഡോ. എസ് ശിബിലി, ഡോ. ഹാശിര്‍ സഫ്വാന്‍, ഡോ. ഭഗത്, മാലിക് ദീനാര്‍ ആശുപത്രി എച് ആര്‍ മാനജര്‍ കാര്‍തിക് രാജ്, മുഹമ്മദ് റിയാസ് പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Malik Deenar, Hospital, Video, Press Meet, Inauguration, Doctors, Health, Treatment, Thalangara Malik Dinar Hospital, Orthopedic Department, Thalangara Malik Dinar Hospital upgraded its Orthopedic Department.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia