Join Whatsapp Group. Join now!
Aster MIMS 10/10/2023

Viviktananda Saraswati says | അഗ്‌നിപഥ് നരേന്ദ്രമോദിയുടെ രാജ്യത്തോടുള്ള വിശാലമായ കാഴ്ചപ്പാടാണ് തെളിയിക്കുന്നതെന്ന് സ്വാമി വിവിക്താനന്ദ സരസ്വതി

Swami Viviktananda Saraswati says that the Agnipath program shows Narendra Modi's broad vision for the coun #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട് ചെയ്യുന്ന അഗ്‌നിപഥ് നരേന്ദ്രമോദിയുടെ രാജ്യത്തോടുള്ള വിശാലമായ കാഴ്ചപ്പാടാണ് തെളിയിക്കുന്നതെന്ന് ചിന്മയാമിഷന്‍ കേരള റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ചിന്മയ ക്യാംപസിലെ സിബിസി ഹോളില്‍ എവേക് കാസര്‍കോട് സംഘടിപ്പിച്ച ബോധവല്‍കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
               
News, Kerala, Kasaragod, Top-Headlines, BJP, Politics, Political Party, Narendra-Modi, Minister, Military, Army, Seminar, Programme, Adv. Srikanth, Swami Viviktananda Saraswati, Agnipath, Swami Viviktananda Saraswati says that the Agnipath program shows Narendra Modi's broad vision for the country.

തന്റെ കാഴ്ചപ്പാടിനെയും വീക്ഷണത്തേയും പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതാണ് മോദിയുടെ വിജയം. പ്രതിയോഗികള്‍ പോലും അദ്ദേഹത്തെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടി വരുന്നു. യുവതലമുറയുടെ ശക്തിയും ധൈര്യവും ഉപയോഗിച്ച് രാഷ്ട്രം മികച്ച രീതിയില്‍ മുന്നേറാന്‍ അഗ്‌നിപഥ് പദ്ധതിക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എവേക് ചെയര്‍മാന്‍ അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷനായി. അഡ്വ. ശ്രീപത്മനാഭന്‍ ക്ലാസെടുത്തു. ചിന്മയ മിഷന്‍ വിദ്യാലയത്തിന്റെ പ്രിന്‍സിപല്‍ ഡോ. ബിജു മഠത്തില്‍, കൗണ്‍സിലര്‍ സവിത ടീചര്‍, എന്‍ ബാബുരാജ് സംസാരിച്ചു. സെക്രടറി ഗുരുപ്രസാദ് പ്രഭു സ്വാഗതവും, വൈസ് ചെയര്‍മാന്‍ ഹരീഷ്‌കുമാര്‍ കെ എം നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, BJP, Politics, Political Party, Narendra-Modi, Minister, Military, Army, Seminar, Programme, Adv. Srikanth, Swami Viviktananda Saraswati, Agnipath, Swami Viviktananda Saraswati says that the Agnipath program shows Narendra Modi's broad vision for the country.
< !- START disable copy paste -->

Post a Comment