Join Whatsapp Group. Join now!
Aster MIMS 10/10/2023

Sumit's Journey | പക്ഷാഘാത ഭീതിയില്‍ നിന്ന് കോമണ്‍വെല്‍ത് ഗെയിംസിലേക്ക്! ബാഡ്മിന്റണ്‍ താരം സുമിതിന്റെ യാത്ര പ്രചോദിപ്പിക്കുന്നത്; അറിയാം വിശദമായി

Sumit's Journey From The Fear Of Paralysis To The Commonwealth Games Has Been Inspiring, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kasargodvartha.com) കൗമാരപ്രായത്തിലെ പക്ഷാഘാത ഭീതിയില്‍ നിന്ന് കോമണ്‍വെല്‍ത് ഗെയിംസിലെ ഇന്‍ഡ്യന്‍ ടീമിലേക്കുള്ള ഇന്‍ഡ്യയുടെ ഡബിള്‍സ് ബാഡ്മിന്റണ്‍ താരം ബി സുമീത് റെഡിയുടെ ജീവിതയാത്ര കരുത്തിന്റെ കഥയാണ് പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ സുമീത് നട്ടെല്ലിന് അസുഖം ബാധിച്ച് മൂന്നാഴ്ച കിടപ്പിലായിരുന്നു. ബാഡ്മിന്റണ്‍ ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കോര്‍ടില്‍ തിരിച്ചെത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍.
                  
News, World, Sports, Top-Headlines, Commonwealth-Games, Travel, India,  Commonwealth Games 2022, Sumit's Journey From The Fear Of Paralysis To The Commonwealth Games Has Been Inspiring.

'ഇത് 2010-11 ലാണ്. സിംഗിള്‍സ് വിഭാഗത്തില്‍ ഇന്‍ഡ്യയിലെ മികച്ച അഞ്ച് കളിക്കാരില്‍ ഞാനും ഉണ്ടായിരുന്നു. ഒരു ദിവസം എനിക്ക് നടുവേദന അനുഭവപ്പെട്ടു, എന്റെ നട്ടെല്ല് അസ്ഥികളില്‍ ഒരു 'എയര്‍ ബബിള്‍ ഗ്യാപ്' ഉണ്ടെന്ന് കണ്ടെത്തി, എന്നോട് ഗെയിം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ 10 ഡോക്ടര്‍മാരുമായി ആലോചിച്ചെങ്കിലും ആര്‍ക്കും ഒരു പരിഹാരം നല്‍കാന്‍ കഴിഞ്ഞില്ല. 20 ദിവസം ഞാന്‍ കിടപ്പിലായിരുന്നു.

ബാത് റൂമില്‍ പോകാന്‍ പോലും സഹായം തേടേണ്ടി വന്നു. ശരീരത്തിന്റെ താഴത്തെ ഭാഗത്ത് തളര്‍വാതമുണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം ഞാന്‍ പരീക്ഷണം തുടങ്ങി. ആയുര്‍വേദത്തില്‍ അഭയം പ്രാപിച്ചു, പരമാവധി ശ്രമിച്ചു. ഒടുവില്‍ വ്യായാമം, കര്‍ശനമായ പരിശീലനം എന്നിവയിലൂടെ പ്രയോജനം നേടി. എനിക്ക് സിംഗിള്‍സ് ഉപേക്ഷിക്കേണ്ടിവന്നു, പക്ഷേ 3-4 വര്‍ഷത്തിനുശേഷം എനിക്ക് സുഖം തോന്നിത്തുടങ്ങി', താരം വ്യക്തമാക്കി.

അന്നുമുതലാണ് സുമീത് പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാന്‍ പഠിച്ചത്. ഓണ്‍ലൈന്‍ വിദ്വേഷം, ഫൗന്‍ഡേഷനുകളുടെയോ സ്‌പോണ്‍സര്‍മാരുടെയോ പിന്തുണയുടെ അഭാവം, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ അദ്ദേഹം നേരിട്ടു. 'എനിക്ക് ബാഡ്മിന്റണിനോട് അഭിനിവേശമുണ്ട്, അതില്‍ കൂടുതലൊന്നും ഇല്ല. ഒരു എന്‍ജിഒയും ഫൗന്‍ഡേഷനും എന്നെ സഹായിച്ചില്ല. 2018 മുതല്‍ എനിക്ക് സ്‌പോണ്‍സര്‍ ഇല്ല, കഴിഞ്ഞ വര്‍ഷം മുതല്‍ ശമ്പളം പോലും ലഭിച്ചിട്ടില്ല. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അവധിയെടുക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സമര്‍പിച്ചെങ്കിലും ചില ആശയക്കുഴപ്പങ്ങള്‍ കാരണം ശമ്പളം ലഭിച്ചില്ല', തെലങ്കാന ആദായനികുതി വകുപ്പില്‍ ജോലി ചെയ്യുന്ന സുമിത് പറഞ്ഞു.

അശ്വിനി പൊന്നപ്പയ്ക്കൊപ്പം മിക്സഡ് ഡബിള്‍സ് സെലക്ഷന്‍ ട്രയലില്‍ ഒന്നാമതെത്തിയാണ് സുമിത് കോമണ്‍വെല്‍ത് ഗെയിംസ് ടീമില്‍ ഇടം ഉറപ്പിച്ചത്. 'ഞങ്ങള്‍ കളിക്കാന്‍ കാത്തിരിക്കുകയാണ്. ഇതൊരു കടുപ്പമേറിയ ടൂര്‍ണമെന്റായിരിക്കും, പക്ഷേ മത്സര ദിവസം റാങ്കിംഗില്‍ കാര്യമില്ല. നമ്മള്‍ സമ്മര്‍ദത്തെ ശക്തമായി നേരിടണം', സുമിതിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

Keywords: News, World, Sports, Top-Headlines, Commonwealth-Games, Travel, India,  Commonwealth Games 2022, Sumit's Journey From The Fear Of Paralysis To The Commonwealth Games Has Been Inspiring.
< !- START disable copy paste -->

Post a Comment