Join Whatsapp Group. Join now!
Aster MIMS 10/10/2023

PV Sindhu | രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയ ആദ്യ ഇന്‍ഡ്യന്‍ വനിതയായി റെകോര്‍ഡ് സൃഷ്ടിച്ച പിവി സിന്ധു സിംഗപൂരില്‍ വീണ്ടും ചരിത്രമെഴുതുമോ? ഉറ്റുനോക്കി രാജ്യം

Singapore Open: Will PV Sindhu make history?, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kasargodvartha.com) കായിക രംഗത്തെ വനിതകളുടെ കാര്യം പറയുമ്പോള്‍, മനസില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്ന് പിവി സിന്ധുവാണ്. ഇപ്പോള്‍ സിംഗപൂര്‍ ഓപണിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ കടന്നിരിക്കുകയാണ് താരം. മൂന്നാം സീഡ് സിന്ധു രണ്ടാം റൗന്‍ഡില്‍ വിയറ്റ്‌നാമിന്റെ തു ലിന്നിനെ പരാജയപ്പെടുത്തി. മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ 19-21, 21-19, 21-18 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
    
News, World, Singapore-Open, Sports, Top-Headlines, International, India, Winner, Singapore Open 2022, PV Sindhu, Badminton, Singapore Open: Will PV Sindhu make history?.

2008-ല്‍ ഹൈദരാബാദില്‍ നടന്ന അഖിലേന്‍ഡ്യ ജൂനിയര്‍ മേജര്‍ നാഷനല്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ വിജയിച്ചതോടെയാണ് സിന്ധു ആദ്യമായി ശ്രദ്ധയാകര്‍ഷിച്ചത്. അതിന് ശേഷമാണ് അവര്‍ രാജ്യം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളായി മാറിയത്. ആദ്യമായി 2013 മലേഷ്യ ഓപണില്‍ വലിയ വിജയം നേടി, 2015 ല്‍ പത്മശ്രീ നല്‍കി ആദരിക്കപ്പെടുകയും ചെയ്തു.

2016-ലെ റിയോ ഒളിംപിക്സില്‍ ലോക റാങ്കിങ്ങില്‍ 10-ാം റാങ്കുകാരിയായി പ്രവേശനം നേടി. സെമിയില്‍ നൊസോമി ഒകുഹാരയെ തോല്‍പിച്ച് സിന്ധു ഫൈനലിലെത്തി. ഇതോടെ ഒളിമ്പിക്സിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ താരമായി. ഫൈനലില്‍ അന്നത്തെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനെയാണ് സിന്ധു നേരിട്ടത്. കടുത്ത പോരാട്ടം നടത്തി, പക്ഷേ മത്സരത്തില്‍ ഉടനീളം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല, 21-19, 12-21, 15-21 എന്ന സ്‌കോറിന് തോറ്റു. ഇതോടെ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയായി.

അഞ്ച് വര്‍ഷത്തിന് ശേഷം ടോക്യോ ഒളിംപിക്സില്‍ പിവി സിന്ധു വീണ്ടും ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. സെമി ഫൈനലില്‍ തായ് സൂ യിങ്ങിനോട് തോറ്റതോടെ സ്വര്‍ണ മെഡലിലേക്കുള്ള പാത നിലച്ചു. വെങ്കല മെഡല്‍ മത്സരത്തില്‍, ഹി ബിംഗ് ജാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒരിക്കല്‍ കൂടി തോല്‍പ്പിച്ച് 21-13, 21-15 എന്ന സ്‌കോറിന് അവര്‍ വിജയിച്ചു. അങ്ങനെ വെങ്കല മെഡല്‍ നേടി, ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതയായി. ഇപ്പോള്‍ രണ്ട് തവണ മാത്രം ഇന്‍ഡ്യക്കാര്‍ ഏതെങ്കിലും വിഭാഗത്തില്‍ വിജയിച്ചിട്ടുള്ള സിംഗപൂര്‍ ഓപണില്‍ സിന്ധു ചരിത്രമെഴുതുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

Keywords: News, World, Singapore-Open, Sports, Top-Headlines, International, India, Winner, Singapore Open 2022, PV Sindhu, Badminton, Singapore Open: Will PV Sindhu make history?.
< !- START disable copy paste -->

Post a Comment