കാസര്‍കോട്: (www.kasargodvartha.com) ദുബൈ പ്രവാസിയായിരുന്ന സീതാംഗോളി മുഗുവിലെ അബൂബകര്‍ സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴ് പേര്‍ക്കെതിരെ ലുകൗട് നോടീസ് തയ്യാറാക്കി. പ്രതികള്‍ കടക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ പൊലീസിനും വിമാനത്താവളങ്ങളിലും ലുകൗട് നോടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ കേസിലെ മുഖ്യ പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായും വിവരമുണ്ട്.
നേപാള്‍ വഴി ഗള്‍ഫിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ വിവരങ്ങള്‍ നേപാള്‍ പൊലീസിനും നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നാട്ടില്‍ നിന്നും മുങ്ങിയ പ്രതികളെ കണ്ടെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിവരുന്നുണ്ട്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ക്വടേഷന്‍ നല്‍കിയതായി പറയുന്ന മൂന്ന് പേരേയും പ്രതികള്‍ക്ക് രക്ഷപ്പെടാനായി സഹായം നല്‍കിയതായി പറയുന്ന രണ്ട് പേരേയും അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ റിയാസ് ഹസന്‍ (33), അബ്ദുർ റസാഖ് (46), അബൂബകര്‍ സിദ്ദിഖ് (33), അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41) എന്നിവര്‍ റിമാന്‍ഡിലാണ്. ഇതില്‍ റിയാസ് ഹസന്‍, അബ്ദുർ റസാഖ്, അബൂബകര്‍ സിദ്ദിഖ് എന്നിവരെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും വേണ്ടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂണ്‍ 26ന് അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി പൈവളിഗെയിലെ ഒരു വീട്ടില്‍ വെച്ചും കുന്നിന്‍ മുകളില്‍ വെച്ചും ക്രൂരമായി മര്‍ദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ഏജന്റുമാരെ വെച്ച് ഗള്‍ഫിലേക്ക് കടത്തിയ 40 ലക്ഷം രൂപയുടെ ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടതിന്റെ പേരിലാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വറിനേയും ബന്ധു അന്‍സാറിനേയും ഈ സംഭവത്തിന്റെ പേരില്‍ തടങ്കലില്‍ വെച്ച് മര്‍ദിച്ചിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Murder, Murder-case, Police, Arrest, Gulf, Case, Court, Siddique's murder: Police issued lookout notice against 7 people.
Issued lookout notice | സിദ്ദീഖിന്റെ കൊലപാതകം: 7 പേര്‍ക്കെതിരെ പൊലീസിന്റെ ലുകൗട് നോടീസ്; 'മുഖ്യ പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു'
Siddique's murder: Police issued lookout notice against 7 people#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ