Join Whatsapp Group. Join now!
Aster MIMS 10/10/2023

Chief Minister says | സിദ്ദീഖിന്റെ കൊലപാതകം: മറ്റുപ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി; 'വടക്കന്‍ മേഖലയില്‍ മദ്യ-മയക്കുമരുന്ന്-ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശനമായ നടപടികള്‍'

Siddique's murder: Chief Minister says other accused identified and steps taken to arrest them#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം:  (www.kasargodvartha.com) മുഗുവിലെ അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'അബൂബകര്‍ സിദ്ദീഖിന് പ്രതികളില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഇതുസംബന്ധിച്ച തകര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അറിവായിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് ക്രൈം 493/22 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്യുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ പാര്‍പിച്ചിരിക്കുകയുമാണ്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്', അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
  
Thiruvananthapuram, Kasaragod, Kerala, News, Top-Headlines, Murder-case, Murder, Accuse, Arrest, Pinarayi-Vijayan, Police, Investigation, Paivalika, DYSP, Drugs, Siddique's murder: Chief Minister says other accused identified and steps taken to arrest them.

പൈവളിഗയില്‍ നിന്ന് രണ്ടുപേരെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലില്‍ പാര്‍പിച്ച് ദേഹോപദ്രവം ഏല്‍പിച്ചശേഷം ഉപേക്ഷിച്ച സംഭവം കാസർകോട് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ വടക്കന്‍ മേഖലയില്‍ മദ്യ-മയക്കുമരുന്ന്-ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ മജിസ്റ്റീരിയല്‍തല നടപടികളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ നിയമപ്രകാരവും നടപടികള്‍ സ്വീകരിച്ചുവരുന്നു. ജില്ലാ മജിസ്ട്രേറ്റ് സമര്‍പിച്ച റിപോര്‍ടിന്‍റെ അടിസ്ഥാനത്തില്‍ 19 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ 16 പേര്‍ കരുതല്‍ തടങ്കലിലാണ്. ഇതിനു പുറമെ, ആറ് പേര്‍ക്കെതിരെ നാടുകടത്തല്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും കര്‍ശനമായി തടയുന്നതിന്‍റെ ഭാഗമായി ഇക്കൊല്ലം ഇതിനകം 500 കേസുകളിലായി 597 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2021-ല്‍ റിപോർട് ചെയ്ത 78 ഭവനഭേദന കേസുകളില്‍ 23 എണ്ണത്തിലും ഇക്കൊല്ലം റിപോർട് ചെയ്ത 49 കേസുകളില്‍ 20 എണ്ണത്തിലും പ്രതികളെ പിടികൂടി നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കും', മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Thiruvananthapuram, Kasaragod, Kerala, News, Top-Headlines, Murder-case, Murder, Accuse, Arrest, Pinarayi-Vijayan, Police, Investigation, Paivalika, DYSP, Drugs, Siddique's murder: Chief Minister says other accused identified and steps taken to arrest them.< !- START disable copy paste -->

Post a Comment