city-gold-ad-for-blogger

Road damaged | തകര്‍ന്ന് തരിപ്പണമായി ദേലംപാടി മൈനാടി മുദുവത്തു മൂല റോഡ്; കാല്‍നട യാത്ര പോലും ദുസ്സഹം; ദുരിതത്തിലായി നൂറിലേറെ കുടുംബങ്ങള്‍

ദേലംപാടി: (www.kasargodvartha.com) ദേലംപാടി പഞ്ചായതിലെ 10-ാം വാര്‍ഡ് പരിധിയില്‍ വരുന്ന നൂറിലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന മൈനാടി മുദുവത്തു മൂല റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിട്ടും അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. കൊറ്റൂമ്പ, മുദുവത്തുമൂല, ബേപ്പുങ്ങാല്‍, കല്ലട, അമ്പട്ടമൂല, മണ്ണംകടവ്, നിവാസികള്‍ക്ക് കാല്‍നടയായി പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഭൂരിഭാഗവും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ്.
                  
Road damaged | തകര്‍ന്ന് തരിപ്പണമായി ദേലംപാടി മൈനാടി മുദുവത്തു മൂല റോഡ്; കാല്‍നട യാത്ര പോലും ദുസ്സഹം; ദുരിതത്തിലായി നൂറിലേറെ കുടുംബങ്ങള്‍

രോഗികളെ പോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. റോഡ് തകര്‍ന്നതുമൂലം ടാക്‌സികള്‍ വിളിച്ചാല്‍ ഇതുവഴി വരാന്‍ ബുദ്ധിമുട്ട് പറയുകയാണെന്ന് നാട്ടുകാര്‍ വേവലാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളും ഓടോറിക്ഷകളുമാണ് കൂടുതല്‍ അപകട ഭീഷണി നേരിടുന്നത്. മഴ മാറി വെയില്‍ തെളിയുമ്പോള്‍ റോഡിന് ഇരുവശത്തുമുള്ള വീടുകളിലേക്ക് പൊടി പറന്നു കയറുകയാണ്.

സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്?.

Keywords: News, Kerala, Kasaragod, Top-Headlines, Delampady, Panchayath, Road, Road-damage, Rain, Passenger, Collapse, Road damaged; More than hundred families in distress.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia