Join Whatsapp Group. Join now!
Aster MIMS 10/10/2023

Pothole on road | കെ എസ്‌ ടി പി റോഡിൽ ബേക്കല്‍ പാലത്തിന് സമീപത്തെ ഗർത്തം അപകട കുരുക്കാകുന്നു

Pothole near Bekal bridge on KSTP road poses danger#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (www.kasargodvartha.com) കെ എസ്‌ ടി പി റോഡിൽ ബേക്കല്‍ പാലത്തിന് സമീപത്തെ ഗർത്തം അപകട കെണിയാകുന്നു. ദേശീയപാതയെക്കാൾ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയിലാണ് അപകട സാധ്യത നിലനിൽക്കുന്നത്.
  
Bekal, Kerala, Kasaragod, News, Top-Headlines, Accident, Vehicles, National Highway, Street, Pothole near Bekal bridge on KSTP road poses danger.



മാസങ്ങളായി പാലത്തിന് സമീപം ഗർത്തം നിലനിൽക്കുകയാണ്. നേരത്തേ പാലത്തിന് മുകളിൽ കുഴികൾ രൂപപ്പെട്ടപ്പോൾ പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പാലത്തിലേക്ക് കയറുന്ന സ്ഥലത്തെ റോഡാണ് ഗർത്തമായി രൂപപ്പെട്ടിരിക്കുന്നത്.

ഇവിടെ പാലത്തിന് സമീപത്തെ സോളാർ സ്ട്രീറ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഒരു വർഷത്തിലധികമായി. വെളിച്ചമില്ലാത്തത് കാരണം രാത്രിയായാല്‍ ദീർഘദൂരവാഹനങ്ങൾ പെട്ടന്ന് ബ്രേകിടുന്നത് അപകടം ക്ഷണിച്ചു വരുത്തുകയാണ്.

ചെറിയ രീതിയിലുള്ള അപകടങ്ങൾ ഇവിടെ പതിവാണ്. കെ എസ്‌ ടി പി പൊതുമരാമത്ത് വിഭാഗത്തിന് റോഡ് കൈമാറിയതോടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ അലംഭാവം തുടരുകയാണെന്ന് ജനങ്ങൾ ആക്ഷേപിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Keywords: Bekal, Kerala, Kasaragod, News, Top-Headlines, Accident, Vehicles, National Highway, Street, Pothole near Bekal bridge on KSTP road poses danger.

Post a Comment