മംഗൽപാടി ഗ്രാമപഞ്ചായതിൽ വെള്ളിയാഴ്ച രാവിലെ നടന്ന പരിശോധനയിൽ ഏകദേശം 500 കിലോയോളം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും, കടയുടമകൾ തുടർന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപന നടത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ശനിയാഴ്ച മുതൽ മംഗൽപാടി ഗ്രാമപഞ്ചായതിലെ ഒരു കടകളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പഞ്ചായത് സെക്രടറി വത്സൻ എം അറിയിച്ചു. പരിശോധനയ്ക്ക് വത്സൻ എം, അസിസ്റ്റന്റ് സെക്രടറി പി ടി ദീപേഷ്, സിവിൽ പൊലീസ് ഓഫിസർ പ്രവീൺ, പഞ്ചായത് ക്ലർകുമാരായ അജിത്, രാജു ടി എം, മുനാഫ്, പഞ്ചായത് ഡ്രൈവർ ജയൻ ഒ ഡി എന്നിവർ നേതൃത്വം നൽകി.
അതേസമയം പ്ലാസ്റ്റികിന് ബദലായി മറ്റ് വസ്തുക്കളില്ലാത്തത് വ്യാപാരികളെ കുഴക്കുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളോ വ്യക്തികളോ ഏകോപയോഗ പ്ലാസ്റ്റിക് കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിയമലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്. വില്‍പന നടത്തുന്ന സ്ഥാപനത്തിന്റ പ്രവര്‍ത്തനാനുമതി തന്നെ റദ്ദാക്കാനുള്ള നടപടികള്‍ തുടര്‍ന്ന് കൈകൊള്ളും. ഇപ്പോള്‍ കൈവശമുള്ള പ്ലാസ്റ്റിക് വൃത്തിയാക്കി ഹരിത കര്‍മ സേനയ്ക്ക് നിശ്ചിത യൂസര്‍ഫീസ് നല്‍കി കൈമാറാനാണ് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍കാര്‍ നിരോധന ഉത്തരവ് പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങളുടെ നടപടി.
Keywords: Plastic ban is being tightened in shops, Kerala, Kasaragod, News, Top-Headlines, Plastic, Prohibition of wastage, Mangalpady, Panchayath, Central Government, Raid.
< !- START disable copy paste -->