പത്തനംതിട്ട: (www.kasargodvartha.com) പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എംവിഐയെ സസ്‌പെന്‍ഡ് ചെയ്തു. പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവിംഗ് ടെസ്റ്റിന് വന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് സസ്‌പെന്‍ഷന്‍ നടപടി.
പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഗതാഗത കമീഷനര്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചിരുന്നു. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
മോടോര്‍ വെഹികിള്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടനയുടെ നേതാവാണ് വിനോദ് കുമാര്‍.
Keywords: news,Kerala,State,Top-Headlines,suspension, #Short-News,complaint, Pathanapuram MVI Suspended For misbehaving Girl