Join Whatsapp Group. Join now!
Aster MIMS 10/10/2023

Office bearers | കാസർകോട് സാഹിത്യവേദിക്ക് പുതിയ ഭാരവാഹികൾ; പത്മനാഭൻ ബ്ലാത്തൂർ പ്രസിഡന്റ്‌; പുഷ്പാകരൻ ബെണ്ടിച്ചാൽ ജെനറൽ സെക്രടറി; മുജീബ് അഹ്‌മദ്‌ ട്രഷറർ

New office bearers for Kasaragod Sahityavedi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാസർകോട് സാഹിത്യവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പത്മനാഭൻ ബ്ലാത്തൂർ (പ്രസിഡന്റ്), വി വി പ്രഭാകരൻ, ടി എ ശാഫി, അശ്‌റഫലി ചേരങ്കൈ (വൈസ് പ്രസിഡന്റ്), പുഷ്പാകരൻ ബെണ്ടിച്ചാൽ (ജന. സെക്രടറി), റഹീം ചൂരി, ആർ എസ് രാജേഷ് കുമാർ, കെപിഎസ് വിദ്യാനഗർ (ജോ. സെക്രടറി), മുജീബ് അഹ്‌മദ്‌ (ട്രഷറർ).
                 
News, Kerala, Kasaragod, Office- Bearers, Sahithyavedi, President, Secretary, Meeting, Kasaragod Sahityavedi, New office bearers for Kasaragod Sahityavedi.
                       
ജെനറൽ ബോഡി യോഗത്തിൽ റഹ്‌മാൻ തായലങ്ങാടി അധ്യക്ഷത വഹിച്ചു. അശ്‌റഫലി ചേരങ്കൈ റിപോർടും മുജീബ് അഹ്‌മദ്‌ കണക്കും അവതരിപ്പിച്ചു. സി എൽ ഹമീദ്, പി എസ് ഹമീദ്, എ എസ് മുഹമ്മദ്കുഞ്ഞി, വി വി പ്രഭാകരൻ, എരിയാൽ ശരീഫ്, എരിയാൽ അബ്ദുല്ല, എം വി സന്തോഷ് കുമാർ, ശാഫി എ നെല്ലിക്കുന്ന്, താജുദ്ദീൻ ബാങ്കോട്, വിനോദ് കുമാർ പെരുമ്പള, എം പി ജിൽ ജിൽ, ഇബ്രാഹിം അങ്കോല, കെ എച് മുഹമ്മദ്, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാൻ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, അബ്ദുൽ ഖാദർ വിൽറോഡി, ഉസ്മാൻ കടവത്ത്, യൂസഫ് എരിയാൽ, ജാബിർ കുന്നിൽ, അമീർ പള്ളിയാൻ തുടങ്ങിയവർ സംസാരിച്ചു.

ഭാഷയ്ക്ക് കൂച്ചു വിലങ്ങിടുന്ന ഭരണകൂട ഫാസിസത്തിനെതിരെ സാംസ്‌കാരിക പ്രവർത്തകർ ഒന്നിക്കണമെന്നും പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അശ്റഫ്‌ അലി സ്വാഗതവും പുഷ്പാകരൻ ബെണ്ടിച്ചാൽ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Office- Bearers, Sahithyavedi, President, Secretary, Meeting, Kasaragod Sahityavedi, New office bearers for Kasaragod Sahityavedi.
< !- START disable copy paste -->

Post a Comment