കോട്ടയം: (www.kasargodvartha.com) യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനില്‍ കൊണ്ടിട്ട കേസിലെ പ്രതി ജയില്‍ ചാടി. കോട്ടയം സബ് ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. 19 കാരന്‍ ഷാന്‍ബാബുവിനെ കൊന്ന് ഈസ്റ്റ് സ്റ്റേഷനില്‍ കൊണ്ടിട്ട കേസിലെ പ്രതി ബിനുമോന്‍ (38) ആണു ശനിയാഴ്ച പുലര്‍ചെ ജയില്‍ ചാടിയത്. കേസിലെ അഞ്ചാം പ്രതിയാണ്.
അടുക്കള വഴിയായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്. പിറകുവശത്ത് മതിലിനോട് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതിലില്‍ കയറി കേബിള്‍ വഴി താഴെയിറങ്ങിയെന്നാണ് പ്രാഥമിക നിഗമനം. ബിനുമോനെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ഷാനിനെ കൊലപ്പെടുത്തിയത്. യുവാവിനെ ഓടോറിക്ഷയില്‍ കയറ്റി മാങ്ങാനത്തിന് സമീപം ആനത്താനത്ത് എത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം പുലര്‍ചെ 3.40 ന് കെ കെ റോഡില്‍ കലക്ടറേറ്റിന് അടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് മുഖ്യപ്രതിയായ ജോമോന്‍ മൃതദേഹം കൊണ്ടിട്ടെന്നാണ് കേസ്. ഈ ഓടോറിക്ഷയുടെ ഡ്രൈവറാണ് ബിനു.
Keywords: Murder case accused escaped from Kottayam sub jail, Kottayam, News, Top-Headlines, Jail, Kerala.