Join Whatsapp Group. Join now!
Aster MIMS 10/10/2023

Message sent to woman | 'ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു'; യുവാവിന് സംഭവിച്ചത്

'Message sent to woman'; What happened next, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഭാര്യയുടെ വാട്‌സ് ആപിലേക്ക് അശ്ലീല സന്ദേശം അയക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവ് യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി. തടയാന്‍ ചെന്ന ഭാര്യയേയും മാതാവിനെയും തള്ളിയിടുകയും ചെയ്തുവെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
             
News, Kerala, Kasaragod, Top-Headlines, Assault, Police, Woman, Complaint, Crime, 'Message sent to woman'; What happened next.

ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജാബിര്‍ ബശീറിനെ (29), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സല്‍മാന്‍ ഫാരിസും കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി അക്രമിച്ചെന്നാണ് കേസ്.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സല്‍മാന്‍, ജാബിറിനെ കുത്തുകയും ഇത് തടയാന്‍ ചെന്നപ്പോള്‍ ഭാര്യയേയും ഉമ്മയേയും കൂടെ ഉണ്ടായിരുന്നവര്‍ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Police, Woman, Complaint, Crime, 'Message sent to woman'; What happened next.
< !- START disable copy paste -->

Post a Comment