Join Whatsapp Group. Join now!
Aster MIMS 10/10/2023

Man found dead | വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Man found dead in the river, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com) കാണാതായ വയോധികനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലചന്ദ്രന്‍ (57) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തളങ്കര ഹാര്‍ബറിലാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസും കാസര്‍കോട് ടൗണ്‍ പൊലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
                 
News, Kerala, Kasaragod, Top-Headlines, Dead Body, Died, Police, Thalangara, Dead, Found Dead, Man found dead in the river.

ജുലൈ ഒന്നിന് ഉച്ചയോടെ മഴവെള്ളത്തില്‍ ഒഴുകിയെത്തിയ തേങ്ങ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാലചന്ദ്രന്‍ കുണ്ടൂച്ചി മുളങ്കോട് പാറക്കടവിലെ തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസമായി കുറ്റിക്കോല്‍, കാസര്‍കോട്, കാഞ്ഞങ്ങാട് നിലയങ്ങളിലെ അഗ്‌നിശമന രക്ഷാസേന തിരച്ചില്‍ നടത്തി വരികയായിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

News, Kerala, Kasaragod, Top-Headlines, Dead Body, Died, Police, Thalangara, Dead, Found Dead, Man found dead in the river.

മകന്‍ വിപിനൊപ്പമായിരുന്നു തേങ്ങ പിടിച്ചെടുക്കാനെത്തിയത്. ഇതിനിടയില്‍ ബാലചന്ദ്രന്‍ കാല്‍ വഴുതി ചാലില്‍ പെടുകയായിരുന്നു. ചാല്‍ ഒഴുകിയെത്തുന്ന പഴസ്വിനിപ്പുഴയിലെ ചമ്പിലാങ്കൈ ഭാഗത്തടക്കം തിരച്ചില്‍ നടത്തി വന്നിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച ഉച്ചയോടെ തളങ്കര ഹാര്‍ബറില്‍ കണ്ടെത്തിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Dead Body, Died, Police, Thalangara, Dead, Found Dead, Man found dead in the river.
< !- START disable copy paste -->

Post a Comment