പെരിങ്ങത്തൂര്‍: (www.kasargodvartha.com) മീന്‍ പിടിക്കാനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവ് പെരിങ്ങത്തൂര്‍ പുഴയില്‍ വീണു മരിച്ചു. പത്തനംതിട്ട ഇടപ്പരിയാരത്തെ പുതുവേലിയില്‍ മനോജാ (32) ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ പെരിങ്ങത്തൂര്‍ ബോട് ജെടിക്കടുത്താണ് സംഭവം.
ബന്ധുവായ വിശാഖ് വിശ്വനോടൊപ്പമാണ് ഇയാള്‍ മീന്‍ പിടിക്കാനെത്തിയത്. പുഴയില്‍ വീണ ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കരയിലേക്കെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ഗവ.ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Man fell into the river and died while fishing, Pathanamthitta, News, Top-Headlines, Dead, Obituary, Kerala.