city-gold-ad-for-blogger

Drowned to death | 50 കാരൻ കുളത്തിൽ വീണുമരിച്ചു

ദേലമ്പാടി: (www.kasargodvartha.com) 50 കാരനെ കുളത്തിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ കാക്കപ്പാടി ഹൗസിലെ ആനന്ദ് റൈ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ദേലമ്പാടിയിലെ കൊട്ടിയാടിയിലാണ് സംഭവം നടന്നത്.
  
Drowned to death | 50 കാരൻ കുളത്തിൽ വീണുമരിച്ചു

ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. പുലർചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങിയ ആനന്ദ തിരിച്ചുവരാത്തതിനെ തുടർന്ന് അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ്ഉ ച്ചയ്ക്ക് 12 മണിയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

കുറ്റിക്കോലിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കരയിലേക്ക് മാറ്റി. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കുഞ്ഞണ്ണ റൈ - ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ഭാര്യ: വേദവതിറൈ. സഹോദരങ്ങൾ: കിട്ടണ്ണറൈ, അക്കമ്മറൈ.

Keywords:  Delampady, Kasaragod, Kerala, News, Top-Headlines, Death, Police, Investigation, Postmortem, Dead body, Fire force, Man died after falling into pond.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia