ബദിയടുക്ക: (www.kasargodvartha.com) വിസ തട്ടിപ്പ് കേസിൽ മുങ്ങിയ പിടികിട്ടാപ്പുള്ളി 15 വർഷത്തിനു ശേഷം അറസ്റ്റിൽ. വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിലെ പിടികിട്ടാപ്പുള്ളിയാണ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. കർണാടകയിലെ അബ്ദുൽ കരീമിനെ (49) യാണ് പൊലീസ് പിടികൂടിയത്.
കർണാടകയിലെ കഡബയിൽ നിന്നാണ് ബദിയടുക്ക എസ്ഐ കെപി വിനോദ് കുമാറിന്റെ നേതൃത്വത്തി ൽ എഎസ്ഐ മാധവൻ, സിവിൽ പൊലീസ് ഓഫീസർമാരായ ദിനേശൻ, നിരഞ്ജനൻ, ബിജുലാൽ എന്നിവരടങ്ങിയ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
2007 ൽ ബദിയടുക്ക സ്വദേശിയിൽ നിന്നും വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കരീമിനെ 2020-ലാണ് കാസർകോട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: Kasaragod, Kerala, News, Top-Headlines, Arrest, Visa-scam, Police, Karnataka, Badiyadukka, Man arrested in visa fraud case after 15 years.
Arrested after years | വിസ തട്ടിപ്പ് കേസിൽ മുങ്ങിയ പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം അറസ്റ്റിൽ
Man arrested in visa fraud case after 15 years#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ