ഉദുമ: (www.kasargodvartha.com) മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞു കുടുംബത്തോടൊപ്പം ട്രെയിനിൽ മടങ്ങുകയായിരുന്ന അഭിഭാഷകനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മണിത്തറയിലെ അഡ്വ. കെ ആർ വത്സൻ (72) ആണ് മരിച്ചത്. ഉദുമയിലെ റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച രാത്രി മഡ്ഗാവ് - തിരുനെൽവേലി എക്‌സ്പ്രസിൽ മടങ്ങുന്നതിനിടെ ട്രെയിനിന്റെ ശുചിമുറിയിൽ പോകുന്നതായി ഇദ്ദേഹം പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. പിന്നീട് കാണാതാവുകയായിരുന്നു. അബദ്ധത്തിൽ പുറത്തേക്ക് തെറിച്ചു വീണതാണെന്ന് സംശയിക്കുന്നു. ടിടിഇ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂർ ബാറിലെ മുതിർന്ന അഭിഭാഷകനാണ്.
ഭാര്യ: ഭാർഗവി വത്സൻ.
മക്കൾ: ഡോ. രമ്യ, രശ്മി.
മരുമക്കൾ: ഡോ. ബിജുരാജ്, അഭിലാഷ്.
Keywords: Kasaragod, Kerala, News, Top-Headlines, Obituary, Railway, Dead, Accident, Temple, Uduma, Dead body, Investigation, Lawyer found dead on the railway track.< !- START disable copy paste -->
Lawyer found dead | അഭിഭാഷകനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അപകടം മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം ട്രെയിനിൽ മടങ്ങുന്നതിനിടെ
Lawyer found dead on the railway track#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ