2021 ജനുവരി ഒന്നു മുതൽ 2022 മേയ് 31 വരെ രജിസ്റ്റർ ചെയ്ത 1,594 കേസുകളിൽ ഇതുവരെ 1,925 പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ തിരിച്ചറിയാത്ത 140 കേസുകളാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലുള്ളത്. പ്രതികളെ തിരിച്ചറിയാനുള്ള കേസുകളിൽ ചിലത് അന്വേഷണ അവസ്ഥിയിലാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മതിയായ സാക്ഷികളുടെയും തെളിവുകളുടെയും അഭാവം കാരണം പല പ്രതികളും കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന് തിരികെ നാട്ടിലേക്ക് വരാതിരിക്കുന്നതാണ് പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കാലതാമസം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു. പ്രവാസിയായ മുഗുവിലെ അബൂബകർ സിദ്ദീഖിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടിയും ഉണ്ടായിരിക്കുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Bail, Case, Complaint, Minister,Investigation, Arrest,N.A.Nellikunnu, Pinarayi-Vijayan, Murder-case, Last year, 1594 cases registered under non-bailable sections in Kasaragod.
< !- START disable copy paste -->