ഇടുക്കി: (www.kasargodvartha.com) കുന്നിടിഞ്ഞ് വീണ് തൊഴിലാളി മണ്ണിനടിയില്‍ അകപെട്ടു. ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിലാണ് മണ്ണിടിഞ്ഞ് വീണത്. എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് കാണാതായത്.
രാവിലെ നാല് മണിക്കാണ് അപകടമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. വലിയ അളവില്‍ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. അഗ്നി രക്ഷാ സേനയെത്തി കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടില്ല എന്നതാണ് പുറത്തുവരുന്ന ആശ്വാസകരമായ വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ ശക്തമായ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവില്‍ മണ്ണിടിഞ്ഞ് വീണത്.
Keywords: News,Kerala,State,Idukki,Top-Headlines,Missing,Rain, Idukki: One person missing due to landslide; Rescue continues