എല്ലാ വര്‍ഷവും ശക്തമായ മഴയുണ്ടാകുമ്പോള്‍ കുമ്പള സ്റ്റേഷന്റെ അവസ്ഥ ഇത് തന്നെയാണെന്ന് യാത്രക്കാര്‍ പറയുന്നു. ടികറ്റ് കൗണ്ടറിന് മുമ്പിലും പ്ലാറ്റ്ഫോമിലും മലിനജലം ഒഴുകി പരക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ മഴ കുറഞ്ഞതിനാല്‍ വെള്ളകെട്ടിന് താല്‍കാലിക പരിഹാരമായിട്ടുണ്ട്. റോഡില്‍ നിന്നും താഴ്ചയിലാണ് കുമ്പള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇവിടെ ചെറിയ മഴയ്ക്ക് പോലും വെള്ളം കയറുന്ന സ്ഥിതിയാണ്.
കൂടാതെ വിശാലമായ സ്ഥലവും ദേശീയപാതയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നതെന്നടക്കമുള്ള അനവധി അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കുമ്പള റയില്‍വേ സ്റ്റേഷന്റെ വികസനത്തിന് അധികൃതര്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.
Keywords: News, Kerala, Kasaragod, Kumbala, Rain, Top-Headlines, Weather, Railway station, Railway-track, Passenger, Kumbala railway station flooded, Kumbala railway station flooded; Passengers stranded.
< !- START disable copy paste -->