തിരുവനന്തപുരം: (www.kasargodvartha.com) വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്കായി പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡില്‍ പി എസ് സി വഴി നിയമനം നടത്തുന്നതിനുള്ള തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് അദ്ദേഹം നിയമസഭയില്‍ മറുപടി പറഞ്ഞു.
ബോര്‍ഡിന്റെ തസ്തികകളിലേക്ക് പി എസ് സി മുഖേന നിയമനം നടത്തുന്നതിന് നിയമനിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് മുസ്ലീം സാമുദായിക സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതൊരു പൊതുപ്രശ്‌നമായി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച ചെയ്യുന്നതിന് മുസ്ലീം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു. വിഷയത്തില്‍ തുറന്ന കാഴ്ചപ്പാടോട് കൂടി മാത്രമേ സര്‍കാര്‍ നടപടി സ്വീകരിക്കൂവെന്ന് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
പങ്കെടുത്ത എല്ലാ സംഘടനാ പ്രതിനിധികളും സര്‍ക്കാരിന്റെ തുറന്ന മനസിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും വിഷയത്തില്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പി എസ് സി വഴി നിയമനങ്ങള്‍ നടത്തുന്നതിന് യാതൊരു തുടര്‍നടപടിയും സര്‍കാരെടുത്തിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
Keywords: news,Kerala,State,Thiruvananthapuram,Top-Headlines,psc, Kerala government change decision to handover Waqf appointments to PSC