കാസർകോട്: (www.kasargodvartha.com) സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ മികച്ച വിജയം നേടി കാസർകോട് സ്വദേശിനി എം എ പ്രാർഥന. 500 ൽ 498 മാർകോടെ 99.6 ശതമാനം മാർക് നേടിയാണ് ഈ മിടുക്കി കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ (എറണാകുളം റീജിയൻ) ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടിയത്.
സാമൂഹ്യ ശാസ്ത്രത്തിൽ മാത്രമാണ് പ്രാർഥനയ്ക്ക് രണ്ട് മാർക് നഷ്ടമായത്. ബാക്കി എല്ലാ വിഷയങ്ങളിലും മുഴുവൻ മാർകും സ്വന്തമാക്കി.
സിപിസിആർഐയിലെ കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്നിലെ വിദ്യാർഥിനിയാണ്. സഹകരണ വകുപ്പിലെ അസി. രജിസ്ട്രാർ സി മുകുന്ദൻ - കുമ്പള ഗവ. ഹയർ സെകൻഡറി സ്കൂൾ അധ്യാപിക അഞ്ജു ദമ്പതികളുടെ മകളാണ്.
Keywords: Kasaragod native MA Prathana scored excellent marks in CBSE class 10th examination, Kerala, Kasaragod, News, Top-Headlines, ICSE-CBSE-10th-EXAM, Result, Ernakulam, Mark.