Join Whatsapp Group. Join now!
Aster MIMS 10/10/2023

Health Fair | കാസർകോട് ബ്ലോക് ആരോഗ്യമേള ജൂലൈ 23ന് ചെർക്കളയിൽ; വിവിധ പരിപാടികളും ഭിന്ന ശേഷിക്കാരുടെ ഐഡി കാർഡ് അദാലതും നടക്കും

Kasaragod Block Health Fair on 23rd July at Cherkala, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കേന്ദ്ര സംസ്ഥാന സർകാരുകളുടെ ആരോഗ്യ പദ്ധതികളും, സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന കാസർകോട് ബ്ലോക് ആരോഗ്യമേള ജൂലൈ 23 ന് രാവിലെ 10 മണി മുതൽ നാല് മണി വരെ ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡുമായി (UDID) ബന്ധപ്പെട്ട പരാതികൾ, പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി അദാലതും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക് പഞ്ചായതിന് പരിധിയിലുള്ള പഞ്ചായതുകളിൽ നിന്നുള്ള ഭിന്നശേഷിക്കാർക്ക് അദാലതിൽ പങ്കെടുക്കാം.
           
News, Kerala, Kasaragod, Top-Headlines, Health, Cherkala, Video, Conference, Government, Kasaragod Block Health Fair on 23rd July at Cherkala.

മേള രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. രാവിലെ 9:30ന് ചെർക്കള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണശബളമായ റാലിയിൽ ചെങ്കള, മധൂർ, കുമ്പള, ബദിയടുക്ക, മൊഗ്രാൽപുത്തുർ, ചെമ്മനാട് എന്നീ ഗ്രാമപഞ്ചായതുകളിലെ 2000 ത്തോളം ആളുകൾ പങ്കെടുക്കും.അതാത് ഗ്രാമപഞ്ചായതുകളുടെ ബാനറുകൾക്ക് പിന്നിലാണ് ആളുകൾ അണിനിരക്കുന്നത്.

ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ, യുനാനി മെഡികൽ ക്യാംപുകൾ, അതിഥി തൊഴിലാളികൾക്കുള്ള മെഡികൽ ക്യാംപ്, ജീവിതശൈലി രോഗ നിർണയ ക്യാംപ്, നേത്ര രോഗ പരിശോധന ക്യാംപ്, ബോധവൽക്കരണ സെമിനാർ, പൊലീസ്, എക്‌സ്സൈസ്, ദുരന്ത നിവാരണം,പോഷകാഹാരം, കുടുംബശ്രീ ആരോഗ്യ ഭക്ഷണശാല, പ്രശ്‌നോത്തിരി മത്സരം, സെൽഫി കോർണർ, വിവിധ കലാപരിപാടികൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ബ്ലോക് ആരോഗ്യമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.


20 പ്രദർശന സ്റ്റാളുകളും രതീഷ് കണ്ടടുക്കം നയിക്കുന്ന ഗാനമേളയും പരിപാടിയിൽ ഉൾപെടുത്തിട്ടുണ്ട്. ഭരതനാട്യം, ഒപ്പന, തുരുവാതിര, സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ്, ആസാമി നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറും. ക്ഷയരോഗം, എച്ഐവി, എയ്ഡ്സ് എന്ന വിഷയത്തിൽ ഡോ. ആമിന ടിപി, ആയുഷിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഡോ. യാസ്മിൻ കെഎം എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തും. 5000 ത്തോളം ആളുകളെയാണ് മേളയിലേക്ക് പ്രതീക്ഷിക്കുന്നത്.

ഫുട്‍ബോൾ, ഷടിൽ, വടംവലി എന്നീ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്ന് കൊണ്ടിരിക്കുകയാണ്. ജീവിത ശൈലി രോഗ നിയന്ത്രണത്തിന് വ്യായാമത്തിന്റെ ആവശ്യകത എത്രത്തോളം എന്ന സന്ദേശമാണ് കായിക മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എംഎൽഎമാരായ എകെഎം അശ്റഫ്, അഡ്വ. സി എച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്‌ എന്നിവർ മുഖ്യാതിഥികളായിരിക്കും. ബ്ലോക് പഞ്ചായത് പ്രസിഡന്റ് സൈമ സി എ എക്സിബിഷൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ മെഡികൽ ഓഫീസർ ഡോ. രാംദാസ് എംവി പദ്ധതി വിശദീകരണം നടത്തും.

വാർത്താസമ്മേളനത്തിൽ ബ്ലോക് പഞ്ചായത് പ്രസിഡന്റ് സൈമ സി എ, വൈസ് പ്രസിഡന്റ് പി എ അശ്റഫ് അലി, സുകുമാരൻ കുതിരപ്പാടി, സകീന അബ്ദുല്ല ഹാജി, ബി അശ്റഫ് എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Health, Cherkala, Video, Conference, Government, Kasaragod Block Health Fair on 23rd July at Cherkala.
< !- START disable copy paste -->

Post a Comment