city-gold-ad-for-blogger

Train accident | കാസര്‍കോട്ട് ഞായറാഴ്ച ട്രെയിന്‍ അപകടത്തില്‍ മരിച്ചത് അഭിഭാഷകനടക്കം 3 പേര്‍

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ ഞായറാഴ്ച വ്യത്യസ്തമായ മൂന്ന് ട്രെയിന്‍ അപകടങ്ങളിലായി മരിച്ചത് അഭിഭാഷകനടക്കം മൂന്ന് പേര്‍. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടയില്‍ തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ ആര്‍ വത്സന്‍ (72), കാസര്‍കോട് കസബ കടപ്പുറത്തെ സുമേഷ് (27), കാഞ്ഞങ്ങാട് സൗതിലെ ശശിധരന്‍ (53) എന്നിവരെയാണ് ട്രെയിന്‍ തട്ടി മരിച്ചതായി കണ്ടെത്തിയത്.
  
Train accident | കാസര്‍കോട്ട് ഞായറാഴ്ച ട്രെയിന്‍ അപകടത്തില്‍ മരിച്ചത് അഭിഭാഷകനടക്കം 3 പേര്‍

അഡ്വ. വത്സനെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപവും സുമേഷിനെ പള്ളം റെയില്‍വേ സ്റ്റേഷന് സമീപവും ശശിധരനെ പള്ളക്കര റെയില്‍വേ ട്രാകിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ ദിവസം തന്നെ മൂന്ന് ട്രെയിന്‍ അപകടങ്ങള്‍ നടന്നത് നാടിനെ ഞെട്ടിച്ചു.

അഡ്വ. വത്സന്‍ ട്രെയിന്‍ യാത്രക്കിടെ ശുചിമുറിയില്‍ പോയ ശേഷം പിന്നീട് കാണാതാവുകയായിരുന്നു. അബദ്ധത്തില്‍ ടെയിനില്‍ നിന്നും തെറിച്ച് വീണതായാണ് സംശയിക്കുന്നത്. ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ടിടിആര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സുനാമി കോളനിയില്‍ നിന്ന് കസബ കടപ്പുറത്തേക്ക് പോയ സുമേഷിനെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതായാണ് സംശയിക്കുന്നത്.

ഭാര്യയുമായി വഴക്കിട്ടപ്പോള്‍ തടയാന്‍ ചെന്ന ഭാര്യാ സഹോദരന്റെ സുഹൃത്തുക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഓടോറിക്ഷ കുത്തിക്കീറി കേടുവരുത്തുകയും ചെയ്‌തതിന് ശേഷം ഞായറാഴ്ച രാത്രി ഇറങ്ങിപോയതായിരുന്നു ശശിധരനെന്നാണ് പറയുന്നത്. പിന്നീട് അപകടം കണ്ട ലോകോ പൈലറ്റ് ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ വിവരം നല്‍കുകയും സ്റ്റേഷനില്‍ നിന്നും നീലേശ്വരം പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

Keywords:  Kasaragod, Kerala, News, Top-Headlines, Accident, Train, Death, Railway Station, Police, Kasaragod: 3 people died in train accident on Sunday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia