മംഗ്ളുറു: (www.kasargodvartha.com) കർണാടകയിലെ ഡിഗ്രി കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ തിങ്കളാഴ്ച മുതൽ തുടങ്ങി. ഇത്തവണ പ്രവേശന നടപടികൾ ഓൺലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോളജിലേക്ക് ഒറ്റ അപേക്ഷയിലൂടെ അപേക്ഷിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സിഎൻ അശ്വത് നാരായൺ പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് പ്രവേശന നടപടികൾ ഓൺലൈനായി നടത്തുന്നത്. ക്ലാസുകൾ ഓഗസ്റ്റ് 17നും 24നും ഇടയിൽ ആരംഭിക്കും.
യുയുസിഎംഎസ് (UUCMS - Unified University and College Management System) മുഖേനയാണ് പ്രവേശന നടപടികൾ നടത്തുകയെന്ന് മന്ത്രി വിശദീകരിച്ചു. അപേക്ഷകൾ സമർപിക്കാൻ വിവിധ കോളജുകൾ സന്ദർശിക്കാതെ, ഒരൊറ്റ ലോഗിൻ ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഏത് കോളജിലേക്കും അപേക്ഷിക്കാം.
പിയുസി രജിസ്റ്റർ നമ്പർ നൽകുന്നതിലൂടെ മാർക് കാർഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുമെന്നും അതുപോലെ ജാതി സർടിഫികറ്റുകൾ, വരുമാന സർടിഫികറ്റുകൾ ഉൾപെടെയുള്ളവ ആധാർ നമ്പർ നൽകി നേടാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സിഎൻ അശ്വത് നാരായൺ വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. www(dot)uucms(dot)karnataka(dot)gov(dot)in
Keywords: Mangalore, Karnataka, News, Top-Headlines, College, Education, Online-Registration, Class, Students, Study class, Karnataka: Online admission process for degree colleges starts from July 11.< !- START disable copy paste -->
Degree admission | കർണാടകയിലെ ഡിഗ്രി കോളജുകളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ തുടങ്ങി; ക്ലാസ് ഓഗസ്റ്റ് 17 നും 24 നും ഇടയിൽ ആരംഭിക്കും
Karnataka: Online admission process for degree colleges starts from July 11#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍