(www.kasargodvartha.com) കര്‍ക്കിടകമാസം പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇനി ഒരു മാസക്കാലം കേരളത്തിലെ ഹിന്ദു കുടുംബങ്ങളില്‍ രാമായണ പാരായണം ആരംഭിക്കുകയായി. കര്‍കിടകത്തെ പഞ്ഞമാസം എന്നും പറയുന്നുണ്ട്.
നെല്‍പ്പാടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എവിടേയും ഭക്ഷണ ക്ഷാമവും പട്ടിണിയുമുണ്ടാകാറുള്ളത് കൊണ്ടാണ് ഈ മാസത്തെ പഞ്ഞ മാസം എന്നുപറയുന്നത്. നിലക്കാത്ത മഴയും അന്ധകാരവും മനുഷ്യരെ ഭയപ്പെടുത്തുന്നത് കൊണ്ടാണത്രെ ശ്രീരാമചന്ദ്രന്റെ അപദാനങ്ങള്‍ പാടി മുക്തിയുടേയും രക്ഷയുടേയും മാര്‍ഗങ്ങളില്‍ വിശ്വാസികള്‍ മുഴുകുന്നത്.
മലയാള ഭാഷയുടെ പിതാവെന്ന് കണക്കാക്കിവരുന്ന തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയ അധ്യാത്മ രാമായണമാണ് ഈ മാസത്തില്‍ എല്ലാവരും വായിക്കുന്നത്. ഇപ്പോള്‍ അമ്പലങ്ങളിലും രാമായണപാരായണം സാധാരണയാണ്. ഈ മാസത്തിലാണ് കര്‍കിടക കഞ്ഞി എന്ന ഭക്ഷണം എല്ലാവര്‍ക്കും പ്രിയമാകുന്നത്. ആയുര്‍വേദ ഔഷധശാലകള്‍ മരുന്ന് കഞ്ഞികള്‍ ഉണ്ടാക്കാറുണ്ട്. അത് ജീരക കഞ്ഞി, ഉലുവ കഞ്ഞി, ദശപുഷ കഞ്ഞി എന്നെല്ലം അറിയപ്പെടുന്നു.
ഭാരതീയിതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്റെയാത്ര എന്നു അര്‍ഥം വരുന്ന ഈ കാവ്യം 24,000 ശ്ലോകങ്ങളിലായി അനുഷ്ടുപ്പ് വൃത്തത്തിലാണെഴുതിയിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ത്രേതായുഗത്തിലാണു സംഭവിക്കുന്നത്. എന്നാല്‍ എല്ലാ കാലത്തും മാര്‍ഗ ദര്‍ശനങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു.
ഒരോ ബന്ധനങ്ങളുടേയും കര്‍ത്തവ്യപരിപാലനം എങ്ങനെവേണമെന്ന് രാമായണം വ്യക്തമാക്കുന്നു. ഇതില്‍ മാത്രുക പിതാവിനെ, മാത്രുക പുത്രനെ, മാത്രുക പത്നിയെ, മാത്രുക സേവകനെ, മാത്രുക രാജാവിനെ പറ്റിയെല്ലാം വിവരിച്ചിരിക്കുന്നു. ബാല കാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാ കാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം ഇങ്ങനെ ഏഴു കാണ്ഡങ്ങളായി ഇതിനെ തിരിച്ചിരിക്കുന്നു.
Keywords: Karkadaka is also called Panjamasam, Religion, Festival, Trending, Ramayanamasam, Food, Kerala.