Join Whatsapp Group. Join now!
Aster MIMS 10/10/2023

Ramayana Masam | കേരളം കര്‍ക്കിടകത്തെ രാമായണ മാസമാക്കിയിട്ട് 40 വര്‍ഷം; അറിയാം പിറന്ന ചരിത്രം

History of Ramayana Masam #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kasargodvartha.com) കേരളം കള്ളക്കര്‍ക്കിടത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയിട്ട് 40 വര്‍ഷമാകുന്നു. കൊല്ലവര്‍ഷത്തിലെ 12 മാസങ്ങളില്‍ ഒന്ന് കര്‍ക്കിടകമാകുമ്പോള്‍ ഇടതടവില്ലാതെ കോരിച്ചൊരിയുന്ന മഴയില്‍ മലയാളിയുടെ മനസില്‍ അത് രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം മഴപ്പെയ്ത്തിന്റെ തണുപ്പില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് രാമായണ മാസാചരണത്തിന് വഴിമാറി. 

1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന് പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്. 

1982 ല്‍ ഏപ്രില്‍ നാല്, അഞ്ച് തിയതികളില്‍ എറണാകുളത്ത് നടന്ന സമ്മേളനമാണ് രാമായണമാസത്തിന്റെ ചരിത്രവേരുകള്‍ എന്നാണ് കരുതപ്പെടുന്നത്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ഥയും ഡോ. കരണ്‍സിംഗും ആര്‍എസ്എസ് സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്ര സിംഗും പങ്കെടുത്ത സമ്മേളനത്തില്‍ നിരവധി പേരാണ് അണിചേര്‍ന്നത്. 

തുടര്‍ന്ന് 1982 ജൂണ്‍ ആറിന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ ആര്‍ ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. 

news,Kerala,State,Thiruvananthapuram,Ramayanamasam,Top-Headlines, History of Ramayana Masam


ഇതോടെ നിലവിളക്കിന്റെ പ്രകാശത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്‌കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.

ഇന്ന് ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ രാമായണചര്‍ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. കേവല വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനം ജീവിതത്തിന് വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ചകള്‍ക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്.

Keywords: news,Kerala,State,Thiruvananthapuram,Ramayanamasam,Top-Headlines, History of Ramayana Masam 

Post a Comment