Join Whatsapp Group. Join now!
Aster MIMS 10/10/2023

Heavy rain | കാസര്‍കോട്ട് അടുത്ത അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാധ്യത; കെടുതി തുടരുന്നു; വ്യാപകമായ നാശനഷ്ടം, ഒരു മരണം

Heavy rain: Widespread damages in Kasaragod, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) അടുത്ത അഞ്ച് ദിവസവും കാസര്‍കോട്ട് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. ഒരു മരണം റിപോര്‍ട് ചെയ്തു.
                       
News, Kerala, Kasaragod, Top-Headlines, Rain, ALERT, Weather, People, Road-Damage, Died, Report, Water, District, Government, Passenger, Heavy Rain in Kasaragod, Widespread damages in Kasaragod, Heavy rain: Widespread damages in Kasargod.

ജൂലൈ ഏഴ് മുതല്‍ പതിനൊന്നു വരെ ജില്ലയില്‍ മഞ്ഞ ജാഗ്രത ആണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ മഴ തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു.

അതിനിടെ മഞ്ചേശ്വരം പഞ്ചായത് വാര്‍ഡ് 13 ഹൊസങ്കടിയില്‍ 20ഓളം വീടുകളില്‍ വെള്ളം കയറി. നാട്ടുകാരുടെ സഹായത്തോടെ ഏഴ് കുടുംബങ്ങളിലെ 50 പേരെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റി. അഗ്നിശമനസേന ബാക്കി ഉള്ളവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വോര്‍ക്കാടി പഞ്ചായത് വാര്‍ഡ് 14ല്‍ കവുങ്ങിന്‍തോട്ടത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ(52) യെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നു മീറ്റര്‍ വീതിയും 10 മീറ്റര്‍ നീളവും നാല് മീറ്റര്‍ ആഴവും ഉള്ളതാണ് കുളം. അഗ്നിശമന രക്ഷാസേന കുളത്തില്‍ നിന്ന് മൃതദഹം പുറത്തെടുത്ത് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചിറ്റാരിക്കാല്‍-കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാല്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാറ്റാംകവല ജംഗ്ഷനില്‍ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണം.

ജില്ലയില്‍ നാല് താലൂകുകളിലും നിലവില്‍ ചെറിയ തോതില്‍ മഴയാണ് ലഭിക്കുന്നത്. കാസര്‍കോട് താലൂകില്‍ ചെങ്കള ഗ്രൂപ് വിലേജില്‍ അബ്ദുല്‍ ശിഹാബ് എന്നവരുടെ കിണര്‍ പൂര്‍ണമായും ഇടിഞ്ഞു. പൈവളികെ പഞ്ചായതില്‍ 5-ാം വാര്‍ഡായ തല്‍കാജെയില്‍ പ്രശാന്ത് ഭട്ട് എന്നയാളുടെ സ്ഥലത്ത് മഴ വെള്ളം ഒലിച്ചു കയറി കൃഷി നാശിച്ചു. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല.

നിലവില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Rain, ALERT, Weather, People, Road-Damage, Died, Report, Water, District, Government, Passenger, Heavy Rain in Kasaragod, Widespread damages in Kasaragod, Heavy rain: Widespread damages in Kasargod.
< !- START disable copy paste -->

Post a Comment