city-gold-ad-for-blogger

Landslide in Mangalore | മംഗ്‌ളൂറില്‍ കനത്ത മഴ; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പഞ്ചിക്കലില്‍ മൂന്ന് മലയാളികള്‍ മരിച്ചു

മംഗ്‌ളൂരു: (www.kasargodvartha.com) ദക്ഷിണ കന്നട ജില്ലയിലെ പഞ്ചിക്കലില്‍ ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപിങ് തൊഴിലാളികളായ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി വിജു(46), ആലപ്പുഴയിലെ സന്തോഷ് (45), കോട്ടയം സ്വദേശി ബാബു (47) എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളി ജോണിനെ(44) പരുക്കുകളോടെ ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.       

Landslide in Mangalore | മംഗ്‌ളൂറില്‍ കനത്ത മഴ; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പഞ്ചിക്കലില്‍ മൂന്ന് മലയാളികള്‍ മരിച്ചു

പഞ്ചിക്കല്‍ മുക്കുഡയില്‍ റബര്‍ തോട്ടത്തിലാണ് അപകടത്തില്‍പെട്ടവര്‍ ജോലി ചെയ്തുവന്നത്. അവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ താമസിക്കുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വിജു സംഭവസ്ഥലത്തും മറ്റ് രണ്ടു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Keywords: Heavy rain in Mangalore; Three Malayalees died in landslides, Karnataka, News, Top-Headlines, Mangalore, Palakkad, District, Alappuzha, Police, Govt.Hospital, Landslide.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia