Join Whatsapp Group. Join now!
Aster MIMS 10/10/2023

Hariyali festival celebrated | പരിസ്ഥിതിക്കായി ഒത്തുചേർന്നു; കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ച് ഹരിയാലി മഹോത്സവം ആഘോഷിച്ചു

Hariyali festival celebrated by planting 75 mangrove saplings#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള വനം വന്യജീവി വകുപ്പും സംയുക്തമായി കാസർകോട് പള്ളം കണ്ടൽ വനപ്രദേശത്ത് നഗര വനം പദ്ധതിയുടെ ഭാഗമായി കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ച് ഹരിയാലി മഹോത്സവം ആഘോഷിച്ചു. ഹരിത മേലാപ്പ് വർധിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ഓർമപ്പെടുത്തിയും 75 കണ്ടൽ തൈകൾ വെച്ചുപിടിപ്പിച്ചാണ് മഹോത്സവത്തിന് തുടക്കം കുറിച്ചത്.
  
Kasaragod, Kerala, News, Top-Headlines, Festival, Celebration, Forest, Inauguration, Students, Police, Hariyali festival celebrated by planting 75 mangrove saplings.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഭൂപേന്തർ യാദവ് ഓൺ ലൈൻ പ്ലാറ്റ് ഫോമിലൂടെ മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ പി ബിജു അധ്യക്ഷത വഹിച്ചു. ഡെപ്യൂടി ഫോറസ്റ്റ് കൺസർവേറ്റർ പി ധനേഷ് കുമാർ നഗര വനം പദ്ധതി വിശദീകരിച്ചു.

റേൻജ് ഫോറസ്റ്റ് ഓഫീസർമാരായ സോളമൻ തോമസ് ടി ജോർജ്, വി രതീശൻ, അശ്‌റഫ് കെ, വന സംരക്ഷണ സമിതി പ്രവർത്തകരായ രമേശൻ സി എച്, പി ശശിധരൻ നായർ, കാസർകോട് ഗവ: കോളജ് എൻഎസ്എസ് സെക്രടറി വൈശാഖ് എ എന്നിവർ സംസാരിച്ചു. പള്ളം പുഴയോരത്ത് എൻഎസ്എസ് വിദ്യാർഥികൾ, കാസർകോട് ഗവ: ഹയർ സെകൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് സേനാംഗങ്ങൾ, നാട്ടുകാർ, ഉദ്യോഗസ്ഥർ എന്നിവർ കണ്ടൽ തൈകൾ വെച്ചുപിടിപ്പിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Festival, Celebration, Forest, Inauguration, Students, Police, Hariyali festival celebrated by planting 75 mangrove saplings.< !- START disable copy paste -->

Post a Comment